‘ഒമ്പത് വയസായാല്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നതില്‍ തെറ്റില്ല’; ബാല വിവാഹം നിയമവിരുദ്ധമാക്കാത്തതിന് മലേഷ്യന്‍ എംപിയുടെ വിശദീകരണം 

April 5, 2017, 5:57 pm
‘ഒമ്പത് വയസായാല്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നതില്‍ തെറ്റില്ല’; ബാല വിവാഹം നിയമവിരുദ്ധമാക്കാത്തതിന് മലേഷ്യന്‍ എംപിയുടെ വിശദീകരണം 
World

മലേഷ്യ: ഒമ്പത് വയസായാല്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകാം എന്ന് മലേഷ്യന്‍ എംപി. ശാരീരികമായും മാനസികമായും വിവാഹിതരാകാന്‍ തയ്യാറായാല്‍ പിന്നെ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്നാണ് മലേഷ്യയില്‍ നിന്നുള്ള പാര്‍ലിമെന്റേറിയന്‍ താസീക്ക് ഗെലുഗോറ് പറഞ്ഞത്. ബാലവിവാഹം ക്രിമിനല്‍ കുറ്റത്തിലുള്‍പ്പെടുത്താതെ കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക ആക്രമം തടയാന്‍ നിയമം കൊണ്ടുവന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് ഒമ്പത് വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകാം എന്ന് മലേഷ്യന്‍ എംപി പറഞ്ഞത്. നിലവില്‍ മലേഷ്യയില്‍ ശെൈശവ വിവാഹം നിയമ വിരുദ്ധമല്ല.

പെണ്‍കുട്ടികള്‍ ഒമ്പത് വയസ്സാകുമ്പോള്‍ ഋതുമതികളാകും. അതു കൊണ്ട് തന്നെ ഈ പ്രായത്തില്‍ അവര്‍ വിവാഹം ചെയ്യുന്നത് ശാരീരികമായോ ആത്മീയമായോ തെറ്റല്ലെന്നാണ് താസീക്കയുടെ വാദം.

പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ അവരെ വിവാഹം കഴിക്കുന്നതിലും തെറ്റില്ലെന്ന് താസിക്ക് പറഞ്ഞു. താസിക്കിന്റെ പരാമാര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് തിരികൊളുത്തി. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന പുറത്തിറക്കിയ എംപി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മലേഷ്യന്‍ സിവില്‍ നിയമ പ്രകാരവും, ശരിയത്ത് നിയമ പ്രകാരവും പെണ്‍കുട്ടികള്‍ പതിനെട്ട് വയസ്സിനുമുന്നില്‍ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമല്ല. ചൊവ്വാഴ്ച്ച മലേഷ്യന്‍ പാര്‍ലിമെന്‍ില്‍ അവതരിപ്പിച്ച ബില്ലിലും ബാല വിവാഹം തടയാനുള്ള വകുപ്പുകളില്ല.

മലേഷ്യയില്‍ കുട്ടികള്‍ക്കെതിരായുള്ള ലെെംഗിക അതിക്രമണം കൂടുന്നതിനാലാണ് പുതിയ നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ആയിരക്കണക്കിന് പീഡന കേസുകള്‍ ഉണ്ടാകുന്നതില്‍ വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമാണ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളുവെന്ന് മലേഷ്യന്‍ പൊലീസ് പറഞ്ഞു.