രക്ഷിക്കാന്‍ ഒരു കൈ നീട്ടില്ല, പക്ഷേ വീഡിയോ എടുക്കും; ആത്മഹത്യ ശ്രമം ചിത്രീകരിച്ച സ്ത്രീ അറസ്റ്റില്‍ 

April 3, 2017, 2:39 pm
രക്ഷിക്കാന്‍ ഒരു കൈ നീട്ടില്ല, പക്ഷേ വീഡിയോ എടുക്കും; ആത്മഹത്യ ശ്രമം ചിത്രീകരിച്ച സ്ത്രീ അറസ്റ്റില്‍ 
World

വീട്ടുജോലിക്കാരിയെ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് രക്ഷിക്കാതെ വീഡിയോ ചിത്രീകരിച്ച സ്ത്രീ അറസ്റ്റില്‍. ഏഴാം നിലയില്‍ നിന്നു ചാടിയുള്ള വീട്ടുജോലിക്കാരിയുടെ ആത്മഹത്യശ്രമം നേരില്‍ കണ്ടിട്ടും രക്ഷിക്കാനോ തടയാനോ ശ്രമിക്കാതെ അത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാണ് സ്ത്രീക്കെതിരെ കുവൈറ്റ് പൊലീസ് കേസെടുത്തത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ജനല്‍ കമ്പിയില്‍ തൂങ്ങി കിടക്കുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും വ്യക്തമാണ്. കമ്പിയില്‍ തൂങ്ങി കിടന്ന യുവതി കുറേനേരം സഹായത്തിന് അഭ്യര്‍ഥിച്ചെങ്കിലും സ്ത്രീ സഹായിക്കാതെ ഫോണില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. ഒടുവില്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് യുവതി താഴെ വീഴുന്നതും വീഡിയോയില്‍ കാണാം.

No post found for this url

യുവതിയെ മറ്റു താമസക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സാരമായ പരിക്കുകളുണ്ടെങ്കിലും യുവതി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്തിനാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് അറിവായിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, വീട്ടിജോലിക്കാരി മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം വരാതിരിക്കാന്‍ വേണ്ടിയാണ് വീഡിയോ പകര്‍ത്തിയതെന്നാണ് വീട്ടുടമയുടെ വാദം.