വനിതകളുടെ ട്രംപ് വിരുദ്ധമാര്‍ച്ചിനൊപ്പം ഹോളിവുഡ്; മഡോണയും എമ്മ വാട്‌സണും തെരുവിലിറങ്ങി  

January 22, 2017, 1:17 pm
വനിതകളുടെ ട്രംപ് വിരുദ്ധമാര്‍ച്ചിനൊപ്പം ഹോളിവുഡ്; മഡോണയും എമ്മ വാട്‌സണും തെരുവിലിറങ്ങി  
World
World
വനിതകളുടെ ട്രംപ് വിരുദ്ധമാര്‍ച്ചിനൊപ്പം ഹോളിവുഡ്; മഡോണയും എമ്മ വാട്‌സണും തെരുവിലിറങ്ങി  

വനിതകളുടെ ട്രംപ് വിരുദ്ധമാര്‍ച്ചിനൊപ്പം ഹോളിവുഡ്; മഡോണയും എമ്മ വാട്‌സണും തെരുവിലിറങ്ങി  

വാഷിങ്ടണ്‍: ട്രംപിന്റെ സ്ത്രീ വിരുദ്ധനയങ്ങള്‍ക്കെതിരെ അമേരിക്കയിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ഹോളിവുഡും. വാഷിങ്ടണില്‍ നടന്ന മാര്‍ച്ചില്‍ മഡോണ, ജൂലിയ റോബര്‍ട്‌സ്, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, കാറ്റി പെറി,കേര്‍, എമ്മ വാട്‌സണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.വാഷിങ്ടണില്‍ നടന്ന മാര്‍ച്ചില്‍ മഡോണ
വാഷിങ്ടണില്‍ നടന്ന മാര്‍ച്ചില്‍ മഡോണ

ന്യൂയോര്‍ക്കില്‍ ട്രംപിന്റെ വീടായ ട്രംപ് ടവറിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഹെലന്‍ മിറന്‍, സിന്‍തിയ നിക്‌സണ്‍, വൂപ്പി ഗോള്‍ഡ്‌ബെര്‍ഗ് എന്നിവര്‍ പങ്കുചേര്‍ന്നു. സണ്‍ഡാന്‍സ് ഫ്‌ലിം ഫെസ്റ്റിവല്‍ നടക്കുന്ന പാര്‍ക്ക് സിറ്റിയിലെ പ്രകടനത്തില്‍ ചാര്‍ളിസ് തെറോണ്‍, ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് എന്നിവര്‍ പങ്കെടുത്തു. ലോസ് ആഞ്ചലിസില്‍ ലക്ഷക്കണക്കിന് വനിതകള്‍ പങ്കെടുത്ത മാര്‍ച്ചില്‍ മിലി സൈറസ്, ജേമി ലീ കര്‍ട്ടിസ്, ഡെമി ലെവാറ്റൊ എന്നീ പ്രമുഖരുമുണ്ടായിരുന്നു.