കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച് ഇര്‍മ; 12 പേര്‍മരിച്ചു; ഫ്ളോറിഡയില്‍ ജാഗ്രതാ നിര്‍ദേശം 

September 8, 2017, 2:05 pm
കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച് ഇര്‍മ; 12 പേര്‍മരിച്ചു; ഫ്ളോറിഡയില്‍ ജാഗ്രതാ നിര്‍ദേശം 
World
World
കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച് ഇര്‍മ; 12 പേര്‍മരിച്ചു; ഫ്ളോറിഡയില്‍ ജാഗ്രതാ നിര്‍ദേശം 

കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച് ഇര്‍മ; 12 പേര്‍മരിച്ചു; ഫ്ളോറിഡയില്‍ ജാഗ്രതാ നിര്‍ദേശം 

കരീബിയന്‍ ദ്വീപുകളില്‍ ദുരന്തം വീതച്ച് വീശുന്ന ഇര്‍മ ചുഴലിക്കാറ്റില്‍ 12 പേര്‍ മരിച്ചു. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതിയിലാണ് ഇര്‍മ ആഞ്ഞടിക്കുന്നത്. ഈ ആഴ്ച്ച തന്നെ ഇര്‍മ ഫ്‌ളോറിഡയിലേക്ക് കടക്കുമെന്നാണ് പ്രവചനം. കലാവസ്ഥ നിരീക്ഷകരുടെ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ജാഗ്രത നിര്‍ദേശം നല്‍കി.

ഇര്‍മയില്‍ ബാര്‍ബൂഡ ദ്വീപും, സെയ്ന്റ് മാര്‍ട്ടിനും പൂര്‍ണമായി തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1,800ലധികം ആളുകള്‍ അധിവസിക്കുന്ന മേഖലയാണ് ബാര്‍ബൂഡ. പത്തുവര്‍ഷത്തിനിടയില്‍ അറ്റ്‌ലാന്റിക്കയില്‍ നിന്ന് വീശുന്ന ശക്തമായി ചുഴലിക്കാറ്റാണ് ഇര്‍മ.ചുഴലിക്കാറ്റിനിരയായവരെ രക്ഷിക്കാന്‍ ബ്രിട്ടന്‍ കരീബിയയിലേക്ക് കപ്പല്‍ അയച്ചു. ഫ്‌ളോറിഡയിലേക്ക് നീങ്ങുന്ന കാറ്റ് വന്‍ നാശനഷ്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. മുന്‍ കരുതലിന്റെ ഭാഗമായി ഫ്്‌ളോറിഡയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു. ഫ്ളോറിഡയില്‍ അപകട സാധ്യത കൂടിയ മേഖലിയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അത്‌ലാന്റിക്കില്‍ ജോസ് ചുഴലിക്കാറ്റ് രൂപം കൊള്ളുന്നുവെന്ന റിപ്പോര്‍ട്ടുകളും അതിനിടെ പുറത്തു വരുന്നത് മേഖലയില്‍ ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്. ഇര്‍മ കടന്നു പോകുന്ന പാതയിലൂടെയാകും ജോസും വീശുക.