ഇര്‍മ ഞായറാഴ്ചയെത്തും; ഭീതിയോടെ യുഎസ്; അന്‍പത് ലക്ഷത്തിലധികം പേര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

September 9, 2017, 5:34 pm


ഇര്‍മ ഞായറാഴ്ചയെത്തും; ഭീതിയോടെ യുഎസ്; അന്‍പത് ലക്ഷത്തിലധികം പേര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം
World
World


ഇര്‍മ ഞായറാഴ്ചയെത്തും; ഭീതിയോടെ യുഎസ്; അന്‍പത് ലക്ഷത്തിലധികം പേര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

ഇര്‍മ ഞായറാഴ്ചയെത്തും; ഭീതിയോടെ യുഎസ്; അന്‍പത് ലക്ഷത്തിലധികം പേര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

കരീബിയന്‍ ദ്വീപസമൂഹങ്ങളില്‍ കനത്ത നാശം വിതച്ച ഇര്‍മ്മ ചുഴലിക്കാറ്റ് മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗതയില്‍ അമേരിക്ക ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് മുന്നറിയിപ്പ്. കരയോട് അടുക്കുന്തോറും ചുഴലിക്കാറ്റിന് പ്രഹരശേഷി കുടുമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച രാവിലെയോടെ ചുഴലി അമേരിക്കന്‍ തീരത്തെത്തും. കരീബിയന്‍ തീരങ്ങളില്‍ ഇതുവരെ 20 പേര്‍ ചുഴലിക്കാറ്റില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കനത്ത മഴക്കും വെളളപ്പൊക്കത്തിനും ഇര്‍മ കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. ചുഴലിക്ക് മുന്നോടിയായി ഫ്‌ളോറിഡയിലും പരിസരപ്രദേശങ്ങളിലുമായി അന്‍പത് ലക്ഷത്തോളം പേര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫ്ലോറിഡയില്‍ ഇര്‍മ്മ കനത്ത നാശം വിതക്കുമെന്നുറപ്പാണെന്നും ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നത് മാത്രമാണ് വിഷയമെന്നും യുഎസ് ഫെഡറല്‍ എമര്‍ജന്‍സി അറിയിച്ചു.

ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനായി ഫ്‌ളോറിഡയില്‍നിന്നു ജനങ്ങളെ വലിയതോതില്‍ ഒഴിപ്പിക്കുന്നുണ്ട്. കിഴക്കന്‍ തീരത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് ഫ്‌ളോറിഡ. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടക്കുന്നത്.ഇര്‍മ തീരത്തെത്തിക്കഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായതിനാല്‍ കഴിയുന്നതും വേഗം ഒഴിഞ്ഞുപോകാനാണ് നിര്‍ദ്ദേശം.

ഇര്‍മയുടെ പ്രഹരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഡോമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടര്‍ക്‌സ് ആന്‍ഡ് കയ്‌ക്കോസ് ഐലന്‍ഡ്‌സ്, ബഹാമസ്, സെന്റ് മാര്‍ട്ടിന്‍ ഐലന്‍ഡ്‌സ്, ബാര്‍ബുഡ, ആംഗില, സെന്റ് മാര്‍ട്ടിന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, പ്യൂട്ടോറിക്കോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത നാശം വിതച്ച ഇര്‍മ, ക്യൂബ മേഖലയിലാണ് ഇപ്പോഴുള്ളത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ക്യൂബയുടെ പലഭാഗങ്ങളിലും കനത്ത മഴയും കാറ്റും ഉണ്ടായി. എന്നാല്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.