അമേരിക്കന്‍ തീരത്ത് ഇര്‍മ ആഞ്ഞടിക്കുന്നു; നാല് മരണം സ്ഥിരീകരിച്ചു; കനത്ത നഷ്ടമെങ്കിലും പ്രതീക്ഷിച്ചത്രയും ഇല്ലെന്ന് ട്രംപ്

September 11, 2017, 10:05 am
അമേരിക്കന്‍ തീരത്ത് ഇര്‍മ ആഞ്ഞടിക്കുന്നു; നാല് മരണം സ്ഥിരീകരിച്ചു; കനത്ത നഷ്ടമെങ്കിലും പ്രതീക്ഷിച്ചത്രയും ഇല്ലെന്ന് ട്രംപ്
World

കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് കൊണ്ട് അമേരിക്കന്‍ തീരത്ത് ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ശക്തമായ കാറ്റില്‍ ഇത് വരെ നാല് പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകളോ ഇത് വരെയും തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

25 പേരുടെ ജീവനെടുത്താണ് കരിബീയന്‍ തീരത്ത് നിന്നും ഇര്‍മ അമേരിക്കന്‍ തീരത്തെത്തിയത്. കിലോമീറ്ററില്‍ 130 മൈല്‍ ദൂരം എന്ന നിരക്കിലാണ് ഇര്‍മ ആഞ്ഞടിക്കുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ തീരത്തേക്ക് ഇര്‍മയുടെ ദിശ മാറുന്നതിനാല്‍ പ്രതീക്ഷ നാശനഷ്ടങ്ങള്‍ മിയാമിയില്‍ സംഭവിക്കില്ലെന്നാണ് കരുതുന്നത്. ഇര്‍മ ആഞ്ഞടിച്ചതോടെ 33 ലക്ഷത്തിലധകം ജനം വൈദ്യുതിയില്ലാകെ കഴിയുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. ഫ്ലോറിഡയില്‍ നിന്നും ഇര്‍മ നീങ്ങി തുടങ്ങിയെങ്കിലും കാറ്റിന്റെ വേഗത കൂടിയിട്ടുണ്ട്.

ആഴ്ചകളെടുത്ത് മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. നിര്‍മാണ സാമഗ്രികള്‍ വീണും കെട്ടിടങ്ങള്‍ ഇടിഞ്ഞ് വീണും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

എന്നാല്‍ പ്രതീക്ഷിച്ച ദുരന്തം സംഭവിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. ഇര്‍മ വന്‍തോതില്‍ നാശം വിതച്ച കരിബീയന്‍ ദ്വീപുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുകയാണ്.