‘ചൈനക്ക് കഴിവില്ലേ ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍, ഇല്ലെങ്കില്‍ അമേരിക്കയ്ക്ക് അറിയാം നിലയ്ക്ക് നിര്‍ത്താന്‍’; മുന്നറിയിപ്പുമായി ട്രംപ് 

April 3, 2017, 11:01 am
‘ചൈനക്ക് കഴിവില്ലേ  ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍, ഇല്ലെങ്കില്‍ അമേരിക്കയ്ക്ക് അറിയാം നിലയ്ക്ക് നിര്‍ത്താന്‍’; മുന്നറിയിപ്പുമായി ട്രംപ് 
World

വാഷിംഗ്ടണ്‍: ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാന്‍ അമേരിക്ക തീരുമാനിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുമായി കൈകോര്‍ക്കുന്ന ചൈനയ്ക്ക് ആണവ കാര്യത്തില്‍ ഉത്തര കൊറിയ നിലപാട് പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അമേരിക്ക ഒറ്റക്കിറങ്ങുമെന്നാണ് ട്രംപിന്റെ ഭീഷണി. ഉത്തര കൊറിയയെ നിലയ്ക്ക് നിര്‍ത്താന്‍ യുഎസിന് കഴിയുമെന്നും ചൈന ഇക്കാര്യത്തില്‍ സഹകരിച്ചാലും ഇല്ലെങ്കിലും മുന്നോട്ട് നീങ്ങുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനയുടെ ഉത്തര കൊറിയന്‍ സമീപനത്തിനെതിരെ യുഎസ് പ്രസിഡന്റിന്റെ രോഷപ്രകടനം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് വ്യാഴാഴ്ച യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ചൈനയ്ക്ക് ഉത്തര കൊറിയയില്‍ വലിയ സ്വാധീനമാണ് ഉള്ളത്. ഒന്നെങ്കില്‍ നമ്മളെ സഹായിക്കാന്‍ ചൈന തയ്യാറാകണം. അല്ലെങ്കില്‍ ഇല്ലെന്ന നിലപാട് വ്യക്തമാക്കണം. സഹായിക്കുമെങ്കില്‍ അത് ചൈനയക്കും വളരെയധികം ഗുണം ചെയ്യും. ഇല്ലെങ്കില്‍ ആര്‍ക്കും അത് അത്ര മികച്ച കാര്യമാവില്ല.
ഡൊണാള്‍ഡ് ട്രംപ്, യുഎസ് പ്രസിഡന്റ്

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളില്‍ ഉത്തര കൊറിയ കാണിക്കുന്ന സമീപനമാണ് അയല്‍രാജ്യങ്ങളെ അടക്കം മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഏകാധിപതി കിങ് ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ആണവായുധ ശേഖരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനുള്ള ഉത്തര കൊറിയന്‍ ശ്രമങ്ങളും ആരേയും കൂസാത്ത നിലപാടുകളുമാണ് അമേരിക്കയ്ക്ക് അലോസരമുണ്ടാക്കുന്നത്. ബാലിസ്റ്റിക് പരീക്ഷണങ്ങളില്‍ ഭൂഖണ്ഡാന്തര മിസൈലുകളിലേക്കുള്ള ഉത്തര കൊറിയയുടെ ചുവടുവെപ്പും ലോകത്തെ ഭീതിയിലാക്കുന്നു.