ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കാന്‍ ഇന്ത്യ; ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല

May 13, 2017, 4:10 pm
ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കാന്‍ ഇന്ത്യ; ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല
World
World
ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കാന്‍ ഇന്ത്യ; ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല

ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കാന്‍ ഇന്ത്യ; ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല

ചൈനയുടെ സ്വപ്‌ന പദ്ധതിയായ ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡി’ന് മുന്നോടിയായ സമ്മേളനത്തില്‍ നിന്നും ഇന്ത്യ പിന്മാറിയേക്കും. പാക് അധീന കശ്മീരിനെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നീക്കം. സമ്മേളനത്തിന് ഒരു ദിവസം അവശേഷിക്കെയും ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകളിലെ രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരവും സഞ്ചാരവും വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഒബിഒആര്‍ എന്നറിയപ്പെടുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ്. ഇന്ത്യ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി പദ്ധതിയില്‍ സഹകരിക്കാനുള്ള കരാറില്‍ ഒപ്പിട്ടുണ്ട്. പാക് അധീന കശ്മീരിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നത്. പാകിസ്താനും ചൈനയും തമ്മിലുള്ള സാമ്പത്തിക കരാറിനെ തുടര്‍ന്നാണ് പാകിസ്താന് കീഴിലുള്ള കശ്മീരിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വിദേശകാര്യ മന്ത്രാലയം എടുത്തിട്ടില്ല. നേരത്തെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്ന അമേരിക്ക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ മാര്‍ച്ച് മുതല്‍ ചൈന നടത്തുന്നുണ്ട്.

ഏഷ്യയിലെ രാജ്യങ്ങള്‍ക്കിടയിലും യൂറോപ്പിലേക്കും റെയില്‍വേ പാതകളും തുറമുഖങ്ങളും ഊര്‍ജ പാതകളും പണിയാനുള്ള ചൈനയുടെ പദ്ധതിയെ ഇന്ത്യ എതിര്‍ത്തിരുന്നു.പദ്ധതി പ്രകാരമുള്ള പ്രധാന നിര്‍മാണം പാക് അധീന കശ്മീരിലൂടെയാണ് കടന്ന് പോകുന്നതിനാലാണ് ഇന്ത്യ എതിര്‍ത്തത്. ചൈനയും പാകിസ്താനും തമ്മിലുള്ള സാമ്പത്തിക കരാറുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

പദ്ധതിക്ക് ഇന്ത്യ എതിരല്ലെന്നും എന്നാല്‍ പാകിസ്താനും ചൈനയും തമ്മിലുള്ള സാമ്പത്തിക കരാര്‍ ഒബിഒആറിന്റെ ഭാഗമാകുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ വ്യക്തമാക്കി. പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണ്. ഇപ്പോഴത്തെ പദ്ധതി ഇന്ത്യയുടെ പരമാധികാരത്തിനെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലാവുകയാണെങ്കില്‍ ഏഷ്യയില്‍ ചൈനയുടെ അപ്രമാദിത്വത്തിന് വഴിതെളിക്കുമെന്ന് ഇന്ത്യ കരുതുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പുറമേ എന്‍എസ്ജിയില്‍ ഇന്ത്യയുടെ പ്രവേശനത്തെ ചൈന എതിര്‍ത്തതും ഇന്ത്യ സമ്മേളനത്തില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചതിലും ചൈനയും പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറാരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് പദ്ധതി സഹായിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.