‘രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന പദ്ധതികള്‍ അംഗീകരില്ല’; ‘ബെല്‍റ്റ് ആന്റ് റോഡ്‘ സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചു; സമ്മേളനത്തില്‍ പങ്കെടുക്കാത്ത ഏക ദക്ഷിണേഷ്യന്‍ രാജ്യം 

May 14, 2017, 10:45 am
‘രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന പദ്ധതികള്‍ അംഗീകരില്ല’; ‘ബെല്‍റ്റ് ആന്റ്  റോഡ്‘ സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചു; സമ്മേളനത്തില്‍ പങ്കെടുക്കാത്ത ഏക ദക്ഷിണേഷ്യന്‍ രാജ്യം 
World

വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ചൈനയുടെ നേതൃത്വത്തില്‍ ബെയ്ജിങില്‍ നടക്കുന്ന ദ്വിദിന ബെല്‍റ്റ് ആന്റ് റോഡ് ഫോറം (ബിആര്‍എഫ്) ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പാക് അധീന കശ്മീര്‍ വഴി കൊണ്ടുപോകാനുള്ള നീക്കത്തില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് ബിആര്‍എഫ് ഇന്ത്യ ബഹഷ്‌കരിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നുകയറിയാണ് ചൈന-പാക് സാമ്പത്തിക ഇടനാഴിയെന്നതാണ് ഇന്ത്യയുടെ നിലപാട്. മേഖലയിലെ സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനും ഇന്ത്യ എതിരല്ലെങ്കിലും അതിര്‍ത്തിയും പരമാധികാരത്തെയും ബാധിക്കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാംഗ്ലെ വ്യക്തമാക്കി. 29 രാജ്യങ്ങളാണ് ഉച്ചകോടയില്‍ പങ്കെടുക്കുന്നത്.

ഇതിന് പുറമേ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുന്നതും സമ്മേളനത്തില്‍ നിന്നും പിന്മാറാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യം അവകാശം ഉന്നയിക്കുന്ന പാക് അധീന കശ്മീരിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നും പിന്മാറാണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായി ഇന്ത്യയുടെ വിദേശകാര്യ വക്താവ് ഗോപാല്‍ ബാംഗ്ലെ പ്രസ്താവനയില്‍ പറഞ്ഞു. പരസ്പര സഹകരണത്തിനും വ്യാപാരത്തിനും ഇന്ത്യ എതിരല്ല. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തിയെയും പരമാധികാരത്തെയും ബാധിക്കുന്ന കാര്യങ്ങള്‍ ഒരു രാജ്യത്തിനും അംഗീകരിക്കാന്‍ സാധിക്കുകയില്ല. പാക് അധീന കശ്മീരിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല നിലപാടാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ എതിര്‍പ്പിനെ പരോക്ഷമായി സൂചിപ്പിച്ച് എല്ലാ രാജ്യങ്ങളും പരസ്പരം പരമാധികാരത്തെ മാനിക്കണമെന്ന് ‘ബെല്‍റ്റ് ആന്റ് റോഡ് ഫോറം’ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു.

ഭൂട്ടാനും സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. സമ്മേളനത്തില്‍ പങ്കെടുക്കാത്ത ഏക ദക്ഷിണേഷ്യന്‍ രാജ്യമാണ് ഇന്ത്യ.

‘ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ്’ ഏഷ്യന്‍ രാജ്യങ്ങളെ പരസ്പരവും ആഫ്രിക്കന്‍ യൂറോപ്പ് എന്നീ വന്‍കരകളിലെ രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന ഈര്‍ജ പാതകളും തുറമുഖകങ്ങളും നിര്‍മിക്കുന്ന ചൈനയുടെ സ്വപ്ന പദ്ധതിയാണ്. പദ്ധതി നടപ്പിലാവുകയാണെങ്കില്‍ ചൈനയുടെ സ്വാധീനവും ശക്തിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

റഷ്യ, യുഎസ്, ജപ്പാന്‍, യുകെ, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. നൂറിലധികം രാജ്യങ്ങളുടെ സഹകരണത്തേടെയാണ് പദ്ധതി. ചൈനയും മറ്റ് രാജ്യങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ വ്യാപാര മാര്‍ഗമടക്കം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചൈന നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ വ്യാപാര മാര്‍ഗം (സില്‍ക്ക് റൂട്ട്) 
ചൈന നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ വ്യാപാര മാര്‍ഗം (സില്‍ക്ക് റൂട്ട്) 

Read More : ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കാന്‍ ഇന്ത്യ; ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല

ഏഷ്യന്‍ രാജ്യങ്ങളെ പരസ്പരവും ആഫ്രിക്കന്‍ യൂറോപ്പ് എന്നീ വന്‍കരകളിലെ രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന ഈര്‍ജ പാതകളും തുറമുഖങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് എന്ന് പേരിട്ടിരുന്ന പദ്ധതിക്ക് പിന്നീട് ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് എന്ന് മാറ്റിയിരുന്നു.

സമ്മേളനത്തിന് മുന്നോടിയായുള്ള യോഗത്തില്‍ ഇന്ത്യക്കാരായ സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഒദ്യോഗിക പ്രതിനിധികളാരും പങ്കെടുത്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.