നുഴഞ്ഞുകയറി വിവരം ചോര്‍ത്തല്‍; പിന്നാലെ ഫയലുകള്‍ തിരികെ നല്‍കണമെങ്കില്‍ പണം വേണമെന്ന ഭീഷണി; സൈബര്‍ ആക്രമണത്തില്‍ ഞെട്ടിത്തരിച്ച് ലോകം

May 13, 2017, 12:29 pm


നുഴഞ്ഞുകയറി വിവരം ചോര്‍ത്തല്‍; പിന്നാലെ ഫയലുകള്‍ തിരികെ നല്‍കണമെങ്കില്‍ പണം വേണമെന്ന ഭീഷണി; സൈബര്‍ ആക്രമണത്തില്‍ ഞെട്ടിത്തരിച്ച് ലോകം
World
World


നുഴഞ്ഞുകയറി വിവരം ചോര്‍ത്തല്‍; പിന്നാലെ ഫയലുകള്‍ തിരികെ നല്‍കണമെങ്കില്‍ പണം വേണമെന്ന ഭീഷണി; സൈബര്‍ ആക്രമണത്തില്‍ ഞെട്ടിത്തരിച്ച് ലോകം

നുഴഞ്ഞുകയറി വിവരം ചോര്‍ത്തല്‍; പിന്നാലെ ഫയലുകള്‍ തിരികെ നല്‍കണമെങ്കില്‍ പണം വേണമെന്ന ഭീഷണി; സൈബര്‍ ആക്രമണത്തില്‍ ഞെട്ടിത്തരിച്ച് ലോകം

ലണ്ടന്‍: സൈബര്‍ ആക്രമണത്തില്‍ ഞെട്ടി ലോകം. ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളെയാണ് കഴിഞ്ഞ ദിവസം ഉണ്ടായ സൈബര്‍ ആക്രമണം വിറപ്പിച്ചത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പിഴവ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ കരുതുന്നത്. ഓണ്‍ലൈനില്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ചോര്‍ന്നിരുന്നു.

റഷ്യന്‍ സര്‍ക്കാര്‍ സൈറ്റുകള്‍, സ്പാനിഷ് ടെലി കമ്മ്യൂണിക്കേഷന്‍ ഭീമനായ ടെലിഫോനിക, ബ്രിട്ടന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസസ്, നിരവധി ആശുപത്രികള്‍ എന്നിവ ഇന്നലെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ ബാധിക്കപ്പെട്ടു. യുറോപ്പ്, ലാറ്റിന്‍ അമേരിക്ക, ഏഷ്യയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും സൈബര്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇന്ത്യയെ ബാധിച്ചതായി വിവരമില്ല. മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ കമ്പനിയുടെ കണക്കുകള്‍ പ്രകാരം 74 രാജ്യങ്ങളിലായി 45000 ആക്രമണമാണ് ഇന്നലെ നടന്നത്. ഇതില്‍ കൂടുതലും റഷ്യയിലാണ്.

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന 'റാന്‍സംവെയര്‍' ആക്രമണമാണ് ഉണ്ടായത്. ഹാക്കിംഗ് സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ കയറിയാലുടന്‍ തന്നെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുകയും അവ ഉപയോഗിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. പിന്നീട് ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപെടുകയും ചെയ്യും. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ വഴിയാണ് പ്രതിഫലം ആവശ്യപ്പെടുന്നത്. 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെട്ടത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ് കോയിന്‍ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം വന്‍ തോതില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

'wannacry' എന്നാണ് ഇപ്പോള്‍ ആക്രമണം നടത്തിയ കമ്പ്യൂട്ടര്‍ വേമിന്റെ പേര്. മറ്റ് പ്രോഗ്രാമുകളെ അപേക്ഷിച്ച് നെറ്റ് വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പിഴവുളള ഏത് കമ്പ്യൂട്ടറിലേക്കും പ്രവേശിക്കാന്‍ കഴിയുന്നതാണിത്.

മൈക്രോസോഫ്റ്റ് നേരത്തെ കണ്ടെത്തിയ സുരക്ഷാ പിഴവാണ് ഹാക്കര്‍മാര്‍ മുതലെടുത്തിരിക്കുന്നതെന്നാും സുചനയുണ്ട്. മൈക്രോസോഫ്റ്റ് ഇത് പരിഹരിച്ച് അപ്ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കമ്പ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യാത്തതാണ് ആക്രമണത്തിന് കാരണമെന്നും സുചനയുണ്ട്. സുരക്ഷാ പിഴവ് മുതലെടുത്ത് ആക്രമണം നടന്നിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുളള തീവ്വ ശ്രമത്തിലാണ് തങ്ങളെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.