വടക്കന്‍ കൊറിയ ആണവാക്രമണം നടത്തുമോ?; അക്രമത്തെ അതിജീവിക്കാന്‍ ജപ്പാന്‍ പൗരന്മാര്‍ പരിശീലനം തുടങ്ങി

August 7, 2017, 11:26 am

വടക്കന്‍ കൊറിയ ആണവാക്രമണം നടത്തുമോ?; അക്രമത്തെ അതിജീവിക്കാന്‍ ജപ്പാന്‍ പൗരന്മാര്‍ പരിശീലനം തുടങ്ങി
World

വര്‍ധിച്ചു വരുന്ന വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണങ്ങളില്‍ അസ്വസ്ഥരും ഭയഭീതരുമായി ജാപ്പനീസ് ജനത. മിസൈല്‍ ആക്രമണങ്ങളുണ്ടായാല്‍ അതിജീവിക്കാന്‍ പരിശീലനം തുടങ്ങിയിരിക്കുകയാണ് ജപ്പാന്‍കാര്‍. ആണവാക്രമണത്തിന്റെ ദുരന്തം പേറി ഏഴ് പതിറ്റാണ്ടായി ജീവിക്കുന്ന ജപ്പാന്‍ നിവാസികള്‍ക്ക് കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയയാണ് ആശങ്കയുടെ ദിവസങ്ങള്‍ സമ്മാനിക്കുന്നത്. കിമ്മിന്റെ സൈന്യത്തിന്റെ മിസൈല്‍ പരീക്ഷണങ്ങളെല്ലാം ജപ്പാന് നേരെയുള്ള സമുദ്രത്തിലേക്കായതിനാല്‍ ഭീതിയുടെ ദിനങ്ങളാണ്.

ജപ്പാന്റെ തീരത്തേക്കായിരുന്നു 14 മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നടത്തിയത്. 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ജപ്പാന്റെ വടക്കന്‍ തീരത്തുള്ള ഗ്രാമവാസികളോട് എയര്‍ റെയ്ഡ് ഡ്രില്‍സില്‍ പങ്കെടുക്കാന്‍ ഇതോടെ ആവശ്യപ്പെട്ടു. മിസൈല്‍ ആക്രമണം ഉണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാനാകുമെന്ന് അവബോധം വളര്‍ത്തുകയാണ് ഡ്രില്ലിലൂടെ ചെയ്യുന്നത്. നിലത്ത് തറയോട് പറ്റിച്ചേര്‍ന്ന് കിടക്കാനും സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറാനുമാണ് പറയുന്നത്. എന്നാല്‍ ഇത് എത്രത്തോളം സുരക്ഷിതമാണെന്നാണ് ജനങ്ങളുടെ ആശങ്ക.

തറയില്‍ കിടക്കുന്നത് കൊണ്ടോ ഇരിക്കുന്നത് കൊണ്ടോ വലിയ പ്രയോജനം ഉണ്ടാവില്ലെന്ന് കരുതുന്നവരും ഉണ്ട്. ജപ്പാനിലെ സകാട്ടയിലെ പരിശീലനത്തിന്റെ വീഡിയോ പുറത്തുവിട്ടത് ബിബിസിയാണ്.