നെതന്യാഹുവിന് മോഡിയുടെ സ്നേഹോപഹാരം; ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് സമ്മാനമായി കേരളത്തില്‍ നിന്നുമുള്ള ജൂത സ്മാരകങ്ങള്‍ 

July 5, 2017, 3:16 pm
നെതന്യാഹുവിന് മോഡിയുടെ സ്നേഹോപഹാരം; ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് സമ്മാനമായി കേരളത്തില്‍ നിന്നുമുള്ള ജൂത സ്മാരകങ്ങള്‍ 
World

ഇസ്രയേല്‍ സന്ദര്‍ശനത്തിനായി ജെറുസ്ലേമിലെത്തിയ നരേന്ദ്ര മോഡി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സമ്മാനിച്ചത് കേരളത്തിന്റെ ജൂത പാമ്പര്യത്തില്‍ നിന്നുമുള്ള പ്രധാന സ്മാരകചിഹ്നങ്ങള്‍. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിന്റെ ജൂത സമൂഹത്തിന്റെ പ്രതീകമായ സ്മാരകശേഷിപ്പുകളുടെ പകര്‍പ്പാണ് മോഡി നെതന്യാഹുവിന് സമ്മാനിച്ചത്. ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇസ്രേയല്‍ സന്ദര്‍ശിക്കുന്നത്.

രണ്ട് സെറ്റ് കോപ്പര്‍ തകിടുകളാണ് മോഡി നെതന്യാഹുവിന് സമ്മാനിച്ചത്. ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ആണ് ഈ തകിടുകള്‍ നിര്‍മിച്ചത്. കൊച്ചിയിലെ ജൂത സമൂഹത്തില്‍ നിന്നും കണ്ടെത്തിയിട്ടുള്ള തകിടുകളാണ് ആദ്യ സെറ്റില്‍. പ്രത്യേക പരിഗണനയും വിശേഷാധികാരവും നല്‍കി കൊണ്ട് ജൂത സമൂഹത്തിന്റെ തലവനായിരുന്ന ജോസഫ് റബാന് അന്നത്തെ രാജാവായിരുന്ന ചേരമന്‍ പെരുമാള്‍ സമ്മാനിച്ച അധികാരപത്രമാണ് ഇത്. പിന്നീട് കൊടുങ്ങല്ലൂര്‍ രാജകുമാരനായി ജോസഫ് റബാനെ ഉയര്‍ത്തുകയും ചെയ്തു.

കൊച്ചിയിലേക്കും മലബാറിലേക്കും സ്ഥലം മാറി പോകുന്നതിന് മുമ്പായി ജൂതസമൂഹം താമസിച്ചിരുന്നത് ഇവിടെയാണ്. കൊടുങ്ങല്ലൂരിനെ രണ്ടാം ജറുസലേം എന്നാണ് ജൂതസമൂഹം വിശേഷിപ്പിച്ചിരുന്നതും. മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിന്റെ സഹായത്തോടെയാണ് ഈ അധികാര പത്രങ്ങളുടെ പകര്‍പ്പ് തയാറാക്കിയത്.

ജൂതസമൂഹത്തിന് ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിന്റെ ഏറ്റവും പഴക്കം ചെന്ന തകിടുകളാണ് രണ്ടാമത്തെ സെറ്റില്‍. ഭൂമി അനുവദിച്ച് കൊണ്ടും നികുതി ഇളവ് നല്‍കി കൊണ്ടും പുറപ്പെടുവിച്ച വിളംബരമാണിത്. ഈ തകിടുകളുടെ പകര്‍പ്പ് സൃഷ്ടിച്ചത് തിരുവല്ല മലങ്കര മാര്‍ തോമ സിറിയന് പള്ളിയുടെ സഹായത്തോടെയാണ്.

കേരളത്തിലെ പരദേശി ജൂത സമൂഹം സംഭാവന ചെയ്ത വിശുദ്ധ ഗ്രന്ഥം തോറയും മോഡി നെതന്യാഹുവിന് സമ്മാനിച്ചു. 1568ല്‍ കൊച്ചിയിലെ പരദേശി സിനഗോഗില്‍ സമര്‍പ്പിക്കപ്പെട്ട ഗ്രന്ഥമാണ് ഇത്.

മരം കൊണ്ടുള്ള ആവരണത്തിനകത്താണ് തോറ സമ്മാനിച്ചത്. ഇതിനോടോപ്പം പുരാതന മെറ്റല്‍ കീരിടവും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. സില്‍വര്‍ ഗോള്‍ഡന്‍ ഷീറ്റോടുകളോടും തെക്കന്‍ കേരളത്തിന്റെ തനത് അലങ്കാരങ്ങളോട് കൂടിയുള്ളതുമാണ് കീരിടം.