‘ഇമ്രാന്‍ ഖാന് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ല’; മോശം സന്ദേശങ്ങള്‍ അയച്ചതായും പാര്‍ട്ടി വിടുന്നതായും വനിതാ നേതാവ് 

August 2, 2017, 12:04 pm
 ‘ഇമ്രാന്‍ ഖാന് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ല’; മോശം സന്ദേശങ്ങള്‍ അയച്ചതായും പാര്‍ട്ടി വിടുന്നതായും വനിതാ നേതാവ് 
World

തെഹ്‌റീക്ക്-ഇ- ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ മോശം സന്ദേശം അയച്ചുവെന്ന് ദേശീയ അസംബ്ലി അംഗവും തെഹ്‌റീക്ക്-ഇ-ഇന്‍സാഫ് പ്രവര്‍ത്തകയുമായ വനിതാ നേതാവ് അയിഷ് ഗുലാലയ്യുടെ പരാതി. പാര്‍ട്ടിയിലെ മറ്റ് വനിതാ നേതാക്കള്‍ക്കും ഇമ്രാന്‍ ഖാന്‍ മോശം സന്ദേശം അയച്ചുവെന്നും അവര്‍ ആരോപിച്ചു. പാര്‍ട്ടിയുടെ സൗത്ത് വാസ്രിസ്താന്‍ മേഖലയിലെ നേതാവാണ് അയിഷ ഗുലാലയ്.

തെഹ്‌റീക്ക്-ഇ-ഇന്‍സാഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ല.സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയാണെന്നും അയിഷ പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി. തന്നെ സംബന്ധിച്ചിടത്തോളം സ്വാഭിമാനം പ്രധാനമാണെന്നും വിഷയത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ മറ്റുവനിതാ നേതാക്കള്‍ക്കും ഇമ്രാന്‍ ഖാന്‍ മോശം സന്ദേശം അയച്ചു എന്നും അയിഷ ഗുലാലയ് ആരോപിച്ചു. പാകിസ്താന്‍ മുസ്ലീം ലീഗ്- നവാസിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് എന്ന ആരോപണം അവര്‍ നിഷേധിച്ചു. എന്നാല്‍ കുറ്റാരോപിതനായി പുറത്തു പോയ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയിഷ അഭിനന്ദിച്ചു . ഷെരീഫ് എങ്ങനെയുള്ളയാളായാലും സ്ത്രീകളെ ബഹുമാനിക്കാന്‍ അയാള്‍ക്ക് അറിയാമായിരുന്നു എന്നാണ് അയിഷ പറഞ്ഞത്.

2013 ഒക്ടോബറിലാണ് തനിക്ക് ഇമ്രാന്‍ ഖാന്‍ സന്ദേശം അയച്ചെതെന്നും അദ്ദേഹത്തിന്റെ ബ്ലാക്ക് ബെറി ഫോണ്‍ പരിശോധിച്ചാല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അവര്‍ പറഞ്ഞു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് തനിക്ക് മോശമായി ഒരനുഭവവും നേരിടേണ്ടി വന്നിട്ടില്ലെന്നും. ഇമ്രാന്‍ ഖാന് സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് അറിയില്ലെന്നും അയിഷ ഗുലാലയ കൂട്ടിച്ചേര്‍ത്തു.