ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കും; മോഡിയുമായി കൂടിക്കാഴ്ച നടത്തും

October 12, 2017, 12:48 pm

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കും; മോഡിയുമായി കൂടിക്കാഴ്ച നടത്തും
World
World

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കും; മോഡിയുമായി കൂടിക്കാഴ്ച നടത്തും

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കും; മോഡിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാന മന്ത്രി നരേന്ദ്രമോഡിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മക്രോണ്‍ ഇന്ത്യയിലെത്തുന്നത്. ഡിസംബര്‍ 9 ന് നടക്കുന്ന ഇന്റര്‍നാഷ്ണല്‍ സോളാര്‍ അലൈന്‍സില്‍ മക്രോണ്‍ മുഖ്യ അതിഥിയാകും. മോഡിയുമായി ഔദ്യോഗിക കൂടിക്കാഴച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, സ്മാര്‍ട്ട്‌സിറ്റി, ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും.

എതിരാളി മാരിന് ലെ പെന്നിനെ തോല്‍പ്പിച്ച് 65.5% വിജയം നേടിയായിരുന്നു മക്രോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് മക്രോണ്‍. മക്രോണ്‍ തന്നെ സ്ഥാപിച്ച ഒന്‍ മാര്‍ഷ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരിച്ചത്.