വനാക്രൈ ആക്രമണം തടഞ്ഞ ഹച്ചിന്‍സണ്‍ അറസ്റ്റില്‍; പിടിയിലായത് ബാങ്ക് ഇടപാടുകള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ നിര്‍മ്മിച്ചതിന് 

August 4, 2017, 11:19 am
 വനാക്രൈ ആക്രമണം തടഞ്ഞ ഹച്ചിന്‍സണ്‍ അറസ്റ്റില്‍;  പിടിയിലായത് ബാങ്ക് ഇടപാടുകള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ നിര്‍മ്മിച്ചതിന് 
World
World
 വനാക്രൈ ആക്രമണം തടഞ്ഞ ഹച്ചിന്‍സണ്‍ അറസ്റ്റില്‍;  പിടിയിലായത് ബാങ്ക് ഇടപാടുകള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ നിര്‍മ്മിച്ചതിന് 

വനാക്രൈ ആക്രമണം തടഞ്ഞ ഹച്ചിന്‍സണ്‍ അറസ്റ്റില്‍; പിടിയിലായത് ബാങ്ക് ഇടപാടുകള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ നിര്‍മ്മിച്ചതിന് 

ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണമായ വാനാക്രൈയെ വരുതിയിലാക്കിയ സൈബര്‍ വിദഗ്ദന്‍ മാര്‍ക്കസ് ഹച്ചിന്‍സ്്‌ണെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി മാല്‍വെയറുകള്‍ നിര്‍മ്മിച്ചതിനാണ് അമേരിക്കന്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തുന്ന ക്രോണ്‍സ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചതില്‍ ഹച്ചിന്‍സ്ണ്‍ന്റെ പങ്ക് തെളി്ഞ്ഞതിനെ തുടര്‍ന്നാണ് ലാസ് വേഗസ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2014 മുതല്‍ 2015 വരെയുളള കാലയളവിലാണ് മാല്‍വെയര്‍ നിര്‍മ്മിച്ചതെന്നാണ് കണക്കാക്കുന്നത്. ലണ്ടന്‍ പൗരനായ ഹച്ചിന്‍സണ്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയതായിരുന്നു. ആഗസ്ത് രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഇടപാടുകള്‍ ചോര്‍ത്തുന്നതിനുളള സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് ഹാക്കര്‍മാര്‍ക്ക് വിറ്റുവെന്നാണ് ഇയാള്‍ക്കെതിരെയുളള കേസ്. ആല്‍ഫാ ബേ ഉള്‍പ്പെടെയുളള അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ഗ്രൂപ്പുകള്‍ക്ക് മാല്‍വെയര്‍ വിറ്റുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ടെന്നാണ് സൂചന. ഇയാളെ കുറിച്ചുളള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

ലോക രാഷ്ട്രങ്ങളെ ബാധിച്ച വാനാക്രൈ റാന്‍സംവെയര്‍ ആക്രമണം ചെറുക്കുന്നതിന് മാര്‍ഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹച്ചിന്‍സണ്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളെയാണ് റാന്‍സംവെയര്‍ ആക്രമണം വിറപ്പിച്ചത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പിഴവ് വഴി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ കരുതുന്നത്. ഓണ്‍ലൈനില്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ചോര്‍ന്നിരുന്നു. ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന 'റാന്‍സംവെയര്‍' ആക്രമണമാണ് ഉണ്ടായത്. ഹാക്കിംഗ് സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ കയറിയാലുടന്‍ തന്നെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുകയും അവ ഉപയോഗിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. പിന്നീട് ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപെടുകയും ചെയ്യും. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ വഴിയാണ് പ്രതിഫലം ആവശ്യപ്പെടുന്നത്.