ബ്രിക്‌സിനു ശേഷവും സഖ്യരാജ്യ നിലപാടില്‍ മാറ്റമില്ലാതെ ചൈന; ഭീകരതക്കെതിയായ പോരാട്ടത്തില്‍ പാകിസ്താന്‍ ഏറെ ത്യാഗം സഹിച്ചിട്ടുണ്ട് 

September 8, 2017, 2:03 pm
ബ്രിക്‌സിനു ശേഷവും സഖ്യരാജ്യ നിലപാടില്‍ മാറ്റമില്ലാതെ ചൈന;  ഭീകരതക്കെതിയായ പോരാട്ടത്തില്‍ പാകിസ്താന്‍ ഏറെ ത്യാഗം സഹിച്ചിട്ടുണ്ട് 
World

ബ്രിക്‌സ് ഉച്ചകോടി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും നിലപാടില്‍ മാറ്റം വരുത്താതെ ചൈന. തങ്ങളുടെ പ്രധാന സഖ്യരാജ്യമാണെന്നാണ്് ചൈന പാകിസ്താനെ വിശേഷിപ്പിച്ചത്. ചൈനയെ മറികടന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയിബ, ജെയ്‌ഷെ മുഹമ്മദ്, തുടങ്ങിയ ഭീകരസംഘടനകളെ ബ്രിക്‌സ് അംഗ രാജ്യങ്ങള്‍ അപലപിച്ചിരുന്നു. ഇത് ഇന്ത്യയുടെ വിജയമായും വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ ഉച്ചകോടി സമാപിച്ച് രണ്ടു ദിവസത്തിനുശേഷം ചൈന നിലപാട് വ്യക്തമാക്കി.

ചൈനയുടെ പാകിസ്താന്‍ അംബാസിഡറാണ് പാകിസ്താന്‍ ഇപ്പോഴു നിര്‍ണായക അംബാസിഡറാണ് എന്ന് വ്യക്തമാക്കിയത്. തീവ്രവാദത്തിനെതിരായ പാകിസ്താന്റെ നിലപാടിനെ ചൈന അംഗീകരിക്കുന്നുവെന്ന് പാക് അംബാസിഡര്‍ പറഞ്ഞു. ഭീകരതക്കെതിരെ പോരാടുന്നതില്‍ പാകിസ്താന്‍ ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഇ പറഞ്ഞു. ഇക്കാര്യത്തില്‍ പാകിസ്താന്റെ സത്യസന്ധതയെ ചോദ്യം ചെയ്യേണ്ടതില്ല. പാക് വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ ബെയ്ജിങ് സന്ദര്‍ശനത്തിനു ശേഷമാണ് ചൈനയുടെ നിലപാട് മാറ്റം. ചില രാജ്യങ്ങള്‍ പാകിസ്താന്റെ പോരാട്ടം മനസിലാക്കണം.

ബ്രിക്‌സ ഉച്ചകോടി സമാപിച്ച് രണ്ടു ദിവസത്തിനു ശേഷമായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ ചൈനാ സന്ദര്‍ശനം