ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് ട്രംപ്; അങ്ങനെയെങ്കില്‍ ഗുവാമില്‍ ബോംബിടുമെന്ന് തിരിച്ചടിച്ച് കൊറിയ; നിലപാട് കടുപ്പിച്ച് ഇരുരാജ്യങ്ങളും

August 9, 2017, 9:58 am
ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് ട്രംപ്; അങ്ങനെയെങ്കില്‍ ഗുവാമില്‍ ബോംബിടുമെന്ന് തിരിച്ചടിച്ച് കൊറിയ; നിലപാട് കടുപ്പിച്ച് ഇരുരാജ്യങ്ങളും
World

വീണ്ടും പരസ്പര വെല്ലുവിളികളുമായി അമേരിക്കയും ഉത്തരകൊറിയയും നേര്‍ക്കുനേര്‍. തങ്ങള്‍ക്കെതിരായ യുദ്ധഭീഷണി അമേരിക്ക അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കൻ സൈനിക താവളത്തില്‍ ബോബിടുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. കൊറിയയെ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ഭീഷണിക്കാണ് ഉത്തരകൊറിയന്‍ തിരിച്ചടി. മധ്യദൂര ഹ്വസോങ്–12 മിസൈൽ പ്രയോഗിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഭരണത്തലവൻ കിം ജോങ് ഉൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെനാണ് വാർത്താ ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.

പെസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക താവളമുള്ള ദ്വീപാണ് ഗുവാം. കര, വ്യോമ, നാവികസേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ശക്തമായ സാന്നിധ്യമുണ്ട് ഇവിടെ.

യുഎസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങൾക്ക് ശക്തമായ മറുപടി നൽകാന്‍ ഉത്തരകൊറിയന്‍ നീക്കമെന്ന് സൈനിക വക്താവും സ്ഥീരികരിച്ചു. മിസൈൽ ആക്രമണത്തിനുള്ള പദ്ധതി തയാറിട്ടുണ്ട്. മുന്‍കൂട്ടി ആക്രമിച്ച് കൊറിയയെ പ്രതിരോധിക്കാന്‍ അമേരിക്ക തയാറെടുക്കുകയാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ സര്‍വശക്തിയും പ്രയോഗിച്ച് യുദ്ധം ചെയ്യുമെന്നും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

മിസൈല്‍, ആണവപരീക്ഷണങ്ങള്‍ ഉത്തരകൊറിയ അവസാനിപ്പിച്ചില്ലെങ്കില്‍ തകര്‍ത്തുതരിപ്പണമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താക്കീത് ചെയ്തിരുന്നു. ഇതിനോടാണ് ഉത്തര കൊറിയയുടെ പ്രതികരണം. ഉത്തരകൊറിയന്‍ പ്രസിഡന്റ് ലോകത്തിന് ഭീഷണിയാണെന്നും യുദ്ധഭീഷണിയും ആയുധപരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ താക്കീത്.

ആണവ മിസൈലുകള്‍ തയാറാക്കുന്നതില്‍ ഉത്തരകൊറിയ വളരെയധികം മുന്നോട്ടു പോയെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് കടുത്ത ഭാഷയില്‍ നിലപാട് വ്യക്തമാക്കിയത്. അണുബോംബിന്റെ ചെറുരൂപം ഉത്തരകൊറിയ വികസിപ്പിച്ചതായും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അമേരിക്കയുടെ കടുത്ത നിലപാടിന് പിന്നിലെ കാരണമിതെന്നാണ് സൂചന.