താക്കീതിന് പുല്ലുവില; ഹൈഡ്രജന്‍ ബോംബിന് പിന്നാലെ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഉത്തരകൊറിയ? 

September 5, 2017, 4:32 pm
താക്കീതിന് പുല്ലുവില; ഹൈഡ്രജന്‍ ബോംബിന് പിന്നാലെ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഉത്തരകൊറിയ? 
World
World
താക്കീതിന് പുല്ലുവില; ഹൈഡ്രജന്‍ ബോംബിന് പിന്നാലെ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഉത്തരകൊറിയ? 

താക്കീതിന് പുല്ലുവില; ഹൈഡ്രജന്‍ ബോംബിന് പിന്നാലെ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഉത്തരകൊറിയ? 

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന് പിന്നാലെ അടുത്ത പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഉത്തരകൊറിയ ഉടന്‍ തന്നെ വീണ്ടും ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയയുടെ ഏഷ്യാ ബിസിനസ് ഡെയ്‌ലിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരീക്ഷണം ഒഴിവാക്കാന്‍ രാത്രിയായിരിക്കും മിസൈല്‍ പരീക്ഷണം നടത്തുക എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ചയോ ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷിപിക്കുമെന്നും ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കുന്നു. ഉത്തരകൊറിയയുടെ പശ്ചിമ തീരത്തുനിന്ന് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുമെന്നാണ് ദക്ഷിണ കൊറിയ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരകൊറിയയുടെ പശ്ചിമ തീരത്ത് ചലിക്കുന്ന റോക്കറ്റ് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് പശ്ചിമ തീരത്തുനിന്ന് ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൂചന. ഉത്തരകൊറിയ ഏത് സമയത്തും ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തരകൊറിയ ഞായറാഴ്ച ഉച്ചയോടെയാണ് അറിയിച്ചത്. അടുത്തിടെ വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാന്‍ കഴിയുന്നതാണ് ഇതെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ഇതിന് പിന്നാലെ ഉത്തരകൊറിയക്കെതിരെ കടുത്ത നടപടി വേണമെന്ന് യുഎന്‍ രക്ഷാ സമിതിയില്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. നയതന്ത്ര തലത്തില്‍ ഉത്തരകൊറിയയെ കൈകാര്യം ചെയ്യുന്നതിനുളള സമയം അതിക്രമിച്ചുവെന്നും ഉത്തരകൊറിയ യുദ്ദം ഇരന്നുവാങ്ങുകയാണെന്നും യുഎന്‍ രക്ഷാ സമിതിയില്‍ യുഎസ് പ്രതിനിധി നിക്കി ഹാലി പറഞ്ഞു.