പാകിസ്താനില്‍ ദര്‍ഗയില്‍ വിശ്വാസികളെ സൂക്ഷിപ്പുകാരന്‍ കുത്തി കൊന്നു; കൊലനടത്തിയത് മയക്കുമരുന്ന് കൊടുത്തു ബോധം കെടുത്തിയ ശേഷം

April 2, 2017, 2:48 pm
പാകിസ്താനില്‍ ദര്‍ഗയില്‍ വിശ്വാസികളെ സൂക്ഷിപ്പുകാരന്‍ കുത്തി കൊന്നു; കൊലനടത്തിയത് മയക്കുമരുന്ന് കൊടുത്തു ബോധം കെടുത്തിയ ശേഷം
World

ഇസ്ലാമാബാദ്: പാകിസ്താനിലെ ദര്‍ഗിയില്‍ സൂക്ഷിപ്പുകാരന്‍ ഇരുപത് പേരെ കുത്തികൊലപ്പെടുത്തി.സരോഗദ ഗ്രാമത്തിലാണ് അതിക്രൂരമായി പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളെ ദര്‍ഗയിലെ തന്നെ ജീവനക്കാരന്‍ കൊലപ്പെടുത്തിയത്. ഒരു കുടുംബത്തിലെ ആറ് പേരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പട്ടു. പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ മരുന്ന് കൊടുത്ത് മയക്കിയതിന് ശേഷമാണ് ഇയാളും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ വാഹിദ് മാനസിക രോഗിയാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദര്‍ഗയിലെത്തിയ വിശ്വാസികളെ കെട്ടിയിട്ടതിന് ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചാണ് കൊലപാതകം. കസ്റ്റഡിയിലുള്ളയാള്‍ സഹായികളുമൊത്ത് കഴിഞ്ഞ രണ്ട് വര്‍ഷം സ്ഥിരമായി പ്രദേശത്ത് എത്താറുണ്ടെന്നാണ് പ്രദേശ വാസികള്‍ പൊലീസിന് നല്‍കിയ വിവരം.

ദര്‍ഗയില്‍ സാധാരണയായി ആളുകള്‍ പാപം കഴുകി കളയാനാണ് എത്തുന്നതെന്നാണ് വിശ്വാസം. ഇതിനായി സൂക്ഷിപ്പുകാര്‍ വിശ്വാസികളെ മര്‍ദ്ദിക്കാറുണ്ട്. എന്നാല്‍ ദര്‍ഗയില്‍ എത്തിയ വിശ്വാസികളെ ഇത്തവണ സൂക്ഷിപ്പുകാര്‍ മരുന്ന് നല്‍കി മയക്കിയതിന് ശേഷം കുത്തി കൊല്ലുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ ഗൂരുതരമായ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ ദര്‍ഗയില്‍ സൂക്ഷിപ്പുക്കാര്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു എന്ന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടവരെയെല്ലാം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.