ബേനസീര്‍ ഭൂട്ടോ വധത്തില്‍ മുന്‍ പാക് പ്രസിഡന്റ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; അഞ്ച് പേരെ കുറ്റവിമുക്തരാക്കി

August 31, 2017, 4:19 pm
ബേനസീര്‍ ഭൂട്ടോ വധത്തില്‍ മുന്‍ പാക് പ്രസിഡന്റ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; അഞ്ച് പേരെ കുറ്റവിമുക്തരാക്കി
World

ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ബേനസീര്‍ ഭൂട്ടോ വധത്തിന് ഒരു പതിറ്റാണ്ട് തികയാറായപ്പോഴാണ് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടെ നിര്‍ണായക ഉത്തരവ്. അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഒരാള്‍ക്ക് തടവ് ശിക്ഷ വിധിച്ചു. ഭീകരവിരുദ്ധ കോടതി ജഡ്ജ് അസ്ഗര്‍ അലി ഖാനാണ് മുന്‍ പാക് പ്രസിഡന്റിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ബേനസീര്‍ കൊല്ലപ്പെടുമ്പോള്‍ മുഷ്‌റഫായിരുന്നു പാക് പ്രസിഡന്റ്‌.

പാകിസ്താനിലെ മുന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ സൗദ് അസീസിനെ മുന്‍ പ്രധാനമന്ത്രിയുടെ വധത്തില്‍ 17 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2007ലെ ബേനസീര്‍ വധത്തില്‍ 2013ല്‍ ആണ് പര്‍വേസ് മുഷറഫിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ദുബായിലേക്ക് കടക്കുകയാണ് മുഷറഫ് ചെയ്തത്. മൂന്ന് വര്‍ഷത്തെ യാത്രാവിലക്ക് എടുത്തുമാറ്റിയിട്ടും തിരിച്ചെത്തിയില്ല.

രണ്ട് തവണ പാക് പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോ 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. ഭൂട്ടോയെ ലക്ഷ്യമിട്ട് റാവല്‍പിണ്ടിയിലുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലുമാണ് അവര്‍ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചതിന് ശേഷം പാര്‍ക്കില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം. സൗദ് അസീസ് ഭൂട്ടോ കൊല്ലപ്പെടുമ്പോള്‍ റാവല്‍പിണ്ടിയിലെ പൊലീസ് മേധാവിയായിരുന്നു.