ആ കാഴ്ച്ച ക്യാമറയില്‍ പകര്‍ത്താന്‍ നിന്നില്ല; ചോരയില്‍ കുളിച്ച കുരുന്നിനേയും കൊണ്ടോടി; സിറിയന്‍ ദുരന്തമുഖത്ത് മനുഷ്യത്വത്തിന്റെ വറ്റാത്ത ഉറവയായി ഫോട്ടോഗ്രാഫര്‍

April 18, 2017, 2:43 pm

ആ കാഴ്ച്ച ക്യാമറയില്‍ പകര്‍ത്താന്‍ നിന്നില്ല; ചോരയില്‍ കുളിച്ച കുരുന്നിനേയും കൊണ്ടോടി;  സിറിയന്‍ ദുരന്തമുഖത്ത് മനുഷ്യത്വത്തിന്റെ വറ്റാത്ത ഉറവയായി ഫോട്ടോഗ്രാഫര്‍
World

ആറ് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് ഇനിയും അറുതിയായിട്ടില്ല. അസദ് ഭരണകൂടവും വിമതരവും ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ കുട്ടികളടക്കം ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു. സിറിയന്‍ യുദ്ധമുഖത്ത് നിന്നും നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

യുദ്ധകെടുതിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി യൂറോപ്പിലേക്ക് പലായനം ചെയ്യവെ ബോട്ട് മുങ്ങി മരിച്ച ഐലാന്‍ കുര്‍ദി ഇന്നും ലോകത്തിന്റെ നൊമ്പരമാണ്. തീരത്തെ മണലില്‍ മുഖംപൊത്തി കിടക്കുന്ന 2015ലെ ആ ചിത്രം ലോകമനസാക്ഷിയ്ക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു.

അലെപ്പോയിലുണ്ടായ വ്യോമാക്രമണത്തില്‍ പരുക്കേറ്റ് ചോരയില്‍ കുളിച്ച് ആംബുലന്‍സില്‍ വിറങ്ങലിച്ച് ഇരിക്കുന്ന ഒമ്രാന്‍ ദഖ്‌നീഷ് എന്ന കുട്ടിയുടെ ഫോട്ടോഗ്രാഫും സിറിയന്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടി.ഐലാന്‍ കുര്‍ദി, ഒമ്രാന്‍ ദഖ്‌നീഷ്
ഐലാന്‍ കുര്‍ദി, ഒമ്രാന്‍ ദഖ്‌നീഷ്

കഴിഞ്ഞ ആഴ്ച്ച സിറിയയില്‍ അഭയാര്‍ത്ഥി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 68 കുട്ടികളടക്കം 126 പേരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ ചിന്നിചിതറി. ബോംബ് സ്‌ഫോടനത്തിന് ദൃക്‌സാക്ഷിയായ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമായ അബ്ദ് അല്‍കാദര്‍ ഹബാക് നടുക്കുന്ന കാഴ്ച്ചയില്‍ നിന്നും ഇപ്പോഴും മുക്തനായിട്ടില്ല. ആ രംഗം ഭയാനകമായിരുന്നുവെന്നാണ് ഹബാകിന്റെ പ്രതികരണം. സ്വന്തം കണ്‍മുന്നില്‍ കുരുന്നുകള്‍ മരിച്ചുവീഴുന്നത് കണ്ടപ്പോള്‍ ഹൃദയം പിടഞ്ഞു. ആദ്യമുണ്ടായ ഞെട്ടലില്‍ നിന്നും ആത്മസംയമനം വീണ്ടെടുത്ത ഹബക് പിന്നെയൊന്നും നോക്കിയില്ല. സഹപ്രവര്‍ത്തകരേയും കൂട്ടി പരുക്കേറ്റവരെ രക്ഷിക്കാന്‍ പാഞ്ഞു.

ചോരയില്‍ കുളിച്ച് നിലത്ത് കിടന്നിരുന്ന ഒരു കുട്ടിയെ ആണ് ഹബക് ആദ്യം കണ്ടത്. ജീവനുണ്ടായിരുന്നില്ല. ഹബക് തൊട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കുട്ടിയുടെ അടുത്തേക്ക് ഓടി. ആ കുട്ടിയ്ക്ക് ജീവനില്ലെന്ന് ആ സമയം ആരോ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ കുരുന്നിന്റെ ശരീരത്തില്‍ നേരിയ മിടിപ്പുണ്ടെന്ന് മനസ്സിലായതോടെ ഹബക് അവനെ നെഞ്ചോട് ചേര്‍ത്ത് പാഞ്ഞു. 'ആ കുട്ടി എന്റെ കയ്യില്‍ ഉറക്കെപിടിച്ച് എന്നെ തന്നെയാണ് നോക്കിയിരുന്നത്' - ഹബക് പറയുന്നു. മറ്റൊരു ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍റാഗബ് പകര്‍ത്തിയ, ഹബക് കുട്ടിയെ രക്ഷിക്കാന്‍ ഓടുന്ന ചിത്രം ഹൃദയഭേദകമാണ്.

ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് വിട്ടയച്ച കുട്ടിയ്ക്ക് ആറ് വയസ്സ് പ്രായമുണ്ടാകും. ആ കുട്ടി ബോംബാക്രമണത്തെ അതിജീവിച്ചോ എന്നും അറിയില്ലെന്ന് ഹബക് പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട് നിലത്ത് കിടക്കുന്ന കുരുന്നിന്റെ മൃതദേഹം കണ്ട് ഹബക് പൊട്ടിക്കരയുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഹബകിന്റെ സഹപ്രവര്‍ത്തകനാണ് ഈ ചിത്രം പകര്‍ത്തിയത്. മുട്ടുകുത്തിയിരുന്ന് തേങ്ങുന്ന ഹബകിന്റെ ചിത്രം ആരിലും വേദനയുളവാക്കും.

 കുരുന്നിന്റെ മൃതദേഹം കണ്ട് ഹബക് പൊട്ടിക്കരയുന്ന ചിത്രം 
കുരുന്നിന്റെ മൃതദേഹം കണ്ട് ഹബക് പൊട്ടിക്കരയുന്ന ചിത്രം