ഡല്‍ഹിയില്‍ നിന്നും മുംബെെയില്‍ നിന്നും ടെല്‍ അവീവിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഇസ്രയേലില്‍ പ്രഖ്യാപിച്ച് മോഡി; വിസ നടപടികള്‍ ലഘൂകരിക്കുമെന്നും ഉറപ്പ് 

July 6, 2017, 10:16 am
ഡല്‍ഹിയില്‍ നിന്നും മുംബെെയില്‍ നിന്നും ടെല്‍ അവീവിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഇസ്രയേലില്‍ പ്രഖ്യാപിച്ച് മോഡി; വിസ നടപടികള്‍ ലഘൂകരിക്കുമെന്നും ഉറപ്പ് 
World

ഇസ്രായേല്‍: ഡല്‍ഹിയില്‍ നിന്നും മുംബെെയില്‍ നിന്നും ടെല്‍ അവീവിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഒസിഐ(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ), പിഐഒ(പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍) വിസ നടപടികള്‍ ലളിതമാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. ഇസ്രയേലിലെ ജൂത വംശജരായ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. ഇസ്രായേലുമായുള്ള ഇന്ത്യയുടെ സൗഹൃദം പാരമ്പര്യത്തിന്റെയും, സംസ്‌കാരത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയുമാണെന്ന് നരേന്ദ്ര മോഡി പറഞ്ഞു. ഇസ്രയേലില്‍ ഇന്ത്യന്‍ വംശജരായ എണ്‍പതിനായിരം ജൂത വംശജരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പോരാടാന്‍ തീരുമാനിച്ചു. ഭീകരര്‍ക്കു സഹായം നല്‍കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും ധാരണയായി.

സന്ദര്‍ശനത്തില്‍ വ്യവസായ വികസന- ഗവേഷണ രംഗത്ത് നാലു കോടി ഡോളറിന്റെ സംയുക്ത സംരഭത്തിനും കാര്‍ഷിക മേഖലയില്‍ മൂന്നു വര്‍ഷത്തേക്കുള്ള സഹകരണത്തിനും കരാറായി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തില്‍ നേരിട്ട് എത്തിയിരുന്നു.