രാജകുടുംബത്തിന്റെ എതിര്‍പ്പ് വകവെച്ചില്ല; ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററി പ്രേക്ഷകരിലേക്ക്  

August 5, 2017, 11:52 am
രാജകുടുംബത്തിന്റെ എതിര്‍പ്പ് വകവെച്ചില്ല; ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററി പ്രേക്ഷകരിലേക്ക്  
World

ഡയാന രാജകുമാരിയുടെ സ്വാകാര്യ ജീവിതവും, പ്രണയവും , ലൈംഗികതയുമെല്ലാം പ്രമേയമാവുന്ന ഡോക്യുമെന്ററി പ്രദര്‍ശത്തിനൊരുങ്ങുന്നു. രാജകുടുംബത്തിന്‍റെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ചാനല്‍ 4 ഡോക്യുമെന്ററി എയര്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഡയാന രാജകുമാരിയുടെ ചരമവാര്‍ഷികമായ ആഗസ്ത് 31നായിരിക്കും പ്രേക്ഷകര്‍ക്കായി ഡോക്യുമെന്‍ററി ചാനലില്‍ എത്തുക.

ഡയാനയുടെ സ്വാകാര്യ ജീവിതത്തില്‍ നിന്നുമുള്ള രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങള്‍ ആയതുകൊണ്ട് ഇവ ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു ചാനല്‍ 4 ഉടമകളുടെ നിലപാട്.

ഡയാനരാജകുമാരിയുടെ സ്വാകാര്യ ജീവിതത്തിലെ ക്ലിപ്പുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ വ്യത്യസ്ത പ്രതികരണമാണ് ബ്രിട്ടനില്‍ നിന്ന് ഉയരുന്നത്. സ്വാകാര്യ ജീവിത്തിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നപ്പോള്‍ മറ്റു ചിലര്‍ ഡോക്യുമെന്ററിയെ അനുകൂലിച്ചും പ്രതികരണം അറിയിച്ചു. സ്വാകാര്യ ജീവിതത്തിലെ രംഗങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കേണ്ടവയാണെന്നും അനുവാദമില്ലാതെ ഇവ എയര്‍ ചെയ്യുന്നത് അപഹാസ്യമാണെന്നും ‘ഓണ്‍ ഡ്യൂട്ടി വിത്ത ദ ക്വീന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവായ ഡിക്കി ആര്‍ബിറ്റര്‍ പറഞ്ഞു. എന്നാല്‍ ഡയാന രാജകുമാരി ജീവിച്ചിരുന്നെങ്കില്‍ 25 വര്‍ഷം പഴക്കമുള്ള ക്ലിപ്പുകള്‍ എയര്‍ ചെയ്യാന്‍ സമ്മതിച്ചേനെ എന്ന് ഡയാനയുടെ ബോഡി ഗാഡായിരുന്ന വ്യക്തി പറഞ്ഞു.

1997 ആഗസ്ത് 31ന് ഒരു കാര്‍ അപകടത്തിലാണ് ഡയാന രാജകുമാരി മരിക്കുന്നത്. 1992, 1993 കാലയളവില്‍ കെന്‍സിങ്ടണ്‍ പാലസില്‍ ഷൂട്ട് ചെയ്തതാണ് ഇപ്പോള്‍ ഡോക്യുമെന്ററിയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങള്‍. വിഷയത്തെ കുറിച്ച് ബ്രിട്ടീഷ് രാജകുടുംബം ഇതുവരെ പ്രതികരണത്തിന് തയ്യാറായില്ല.