ഖനികള്‍ ഓസ്‌ട്രേലിയയിലും; അദാനിക്കെതിരെ കടല്‍കടന്നും പ്രക്ഷോഭം

October 8, 2017, 6:33 pm


ഖനികള്‍ ഓസ്‌ട്രേലിയയിലും; അദാനിക്കെതിരെ കടല്‍കടന്നും പ്രക്ഷോഭം
World
World


ഖനികള്‍ ഓസ്‌ട്രേലിയയിലും; അദാനിക്കെതിരെ കടല്‍കടന്നും പ്രക്ഷോഭം

ഖനികള്‍ ഓസ്‌ട്രേലിയയിലും; അദാനിക്കെതിരെ കടല്‍കടന്നും പ്രക്ഷോഭം

ഓസ്‌ട്രേലിയയില്‍ അദാനി ഗ്രൂപ്പ് നടത്തുന്ന കല്‍ക്കരി ഖനിക്കെതിരെ ഓസ്‌ട്രേലിയന്‍ ജനങ്ങളുടെ രാജ്യവ്യാപക പ്രക്ഷോപം. പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണം നേരത്തെ നിര്‍ത്തിവെപ്പിച്ച കാര്‍മിഷേല്‍ കല്‍ക്കരി ഖനിയില്‍ അദാനി ഗ്രൂപ്പ് ഖനനം നടത്തുന്നതിനെതിരെയാണ് ജനങ്ങള്‍ സമരം നടത്തുന്നത്.

‘അദാനി ഗോ ഹോം’ മുദ്രാവാക്യങ്ങളുമാി മുപ്പതോളം പരിസ്ഥിതി സംഘടനകലാണ് നഗരങ്ങളിലും ബീച്ചിലും സമരം ചെയതത്. അദാനിയുടെ കല്‍ക്കരി ഘനനം ആഘോള താപനത്തിനും ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ നിലനില്‍പിനും ഭീഷണിയാണെന്നാണ് പ്രതിഷേധക്കാരുടെ പറയുന്നത്.

അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ ലോണ്‍ നല്‍കരുതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ തനിമക്ക് കോട്ടം തട്ടുന്ന ഖനപദ്ധതിക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും ഒരു കാരണവശാലും അതിനെ അംഗീകരിക്കില്ലെന്നും പ്രക്ഷോപക്കാര്‍ പറഞ്ഞു. രാജ്യത്താകമാനം 45 സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം നടന്നു. രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളും ഖനിക്കെതിരാണെന്ന് സമരക്കാര്‍ അവകാശപ്പെടുന്നു.

16.5 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ഓസ്‌ട്രേലിയയിലെ ഖനിക്ക് കണക്കാക്കുന്നത്. നേരത്തെ നടത്താനുദ്ധേശിച്ചിരുന്ന കാര്‍മിഷേല്‍ ഖനി പദ്ധതി സാമ്പത്തികവും പാരിസ്ഥിതികവുമായുള്ള പ്രശ്‌നങ്ങള്‍ കാരണം നീട്ടിവെച്ചതായിരുന്നു.