റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 12 മരണം 

October 9, 2017, 11:07 am
റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 12 മരണം 
World
World
റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 12 മരണം 

റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 12 മരണം 

ധാക്ക: റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി പന്ത്രണ്ട് മരണം. നിരവധി പേരെ കാണാതായി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള യാത്രക്കിടെ നാഫ് നദിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മറിയുകയായിരുന്നു.

നൂറിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു. മരിച്ചവരില്‍ പത്ത് പേര്‍ കുട്ടികളാണ്. ഒരു മുതിര്‍ന്ന സ്ത്രീയും പുരുഷനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിശ്ചിത പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാകാം ബോട്ട് മറിയാന്‍ കാരണമെന്ന് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ ജലീല്‍ പറഞ്ഞു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ മാത്രം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അറുപത് പേരാണ് മരിച്ചത്. ചെറിയ മത്സ്യബന്ധന ബോട്ടുകളാണ് ഇവര്‍ പാലായനത്തിന് ഉപയോഗിക്കുന്നത്. പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറുന്നതോടെ ബോട്ടുകള്‍ ലക്ഷ്യസ്ഥാനത്തെത്താതെ മുങ്ങുകയോ തകരുകയോ ചെയ്യും. കരയ്ക്കടുക്കുന്നതിന് തൊട്ടുമുന്‍പ് ബോട്ടുകള്‍ തകര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

പ്രതിസന്ധി രൂക്ഷമായി തുടരുന്ന മ്യാന്‍മറില്‍ നിന്നും റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ പാലായനം തുടരുകയാണ്.