‘വിട മക്കളേ’; പിഞ്ചോമനകളുടെ ജീവനറ്റ ശരീരം കയ്യിലേന്തി സിറിയന്‍ അച്ഛന്‍ മിഴിനീര്‍ പൊഴിക്കുന്നു; യുദ്ധവെറിയുടെ ഈ ബാക്കിപത്രം ഹൃദയം നുറുക്കും

April 6, 2017, 10:35 am
‘വിട മക്കളേ’; പിഞ്ചോമനകളുടെ ജീവനറ്റ ശരീരം കയ്യിലേന്തി സിറിയന്‍ അച്ഛന്‍ മിഴിനീര്‍ പൊഴിക്കുന്നു; യുദ്ധവെറിയുടെ  ഈ ബാക്കിപത്രം ഹൃദയം നുറുക്കും
World

ആറ് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് ഇന്നും അറുതിയുണ്ടായിട്ടില്ല. യുദ്ധവെറിയില്‍ ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞദിവസം സിറിയന്‍ വിമത കേന്ദ്രമായ ഇദ്‌ലിബില്‍ ഉണ്ടായ രാസായുധ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 80 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 30 പേരും കുട്ടികളായിരുന്നു.

രാസായുധ ആക്രമണത്തില്‍ അബ്ദെല്‍ ഹമീദ് അല്‍യൂസഫ് എന്ന 29കാരന് ഒമ്പത് മാസം മാത്രം പ്രായമായ തന്റെ ഇരട്ടകുട്ടികളേയും ഭാര്യയേയും രണ്ട് സഹോദരങ്ങളേയും നഷ്ടമായി. ജീവിതത്തില്‍ തനിച്ചാണ് ഇനി അല്‍യൂസഫ്. പിഞ്ചോമനകളുടെ ജീവനറ്റ ശരീരങ്ങളെ നെഞ്ചോട് അടക്കി പിടിച്ച് മിഴിനീര്‍ പൊഴിക്കുന്ന യുവാവിന്റെ ചിത്രം ആരുടേയും ഹൃദയത്തെ നുറുക്കും. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ആണ് സിറിയന്‍ ജീവിത രോദനങ്ങളുടെ നേര്‍കാഴ്ച്ച പകര്‍ത്തിയത്.

ബഷാര്‍ അല്‍ അസദ് ഭരണകൂടവും വിമതരും തമ്മില്‍ ആറ് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ 15,000 കുഞ്ഞുങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

അല്‍യൂസഫിന്റെ 15 ബന്ധുക്കളും രാസായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണം ഉണ്ടായ ഉടന്‍ രക്ഷപ്പെടാന്‍ വേണ്ടി ഒന്നര വയസ്സുള്ള മകനെ എടുത്ത് വീടിന് പുറത്തേക്ക് ഓടിയപ്പോള്‍ കണ്ട നടുക്കുന്ന കാഴ്ച്ചയില്‍ നിന്നും ഇനി മുക്തനായിട്ടില്ല അല്‍യൂസഫിന്റെ ബന്ധുവായി അയാ ഫദ്ല്‍

അമ്മര്‍, അയാ, മൊഹമ്മദ്,അഹ്മദ് എല്ലാവരും എന്നോട് വിടപറഞ്ഞു. അമ്മായി സന, അമ്മാവന്‍ യാസിര്‍,അബ്ദുള്‍ കരീം എല്ലാവരും മരിച്ചു കിടക്കുന്ന കാഴ്ച്ച..ഹൃദയം തകര്‍ന്നുപോയി. ഭീകരമായിരുന്നു ഇവിടത്തെ അവസ്ഥ. എല്ലാവരും കരയുന്നു. ആര്‍ക്കും ശ്വാസമെടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സിറിയയില്‍ നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ നേരിട്ടുണ്ട്. പക്ഷെ ഇതുപോലെ ഒരവസ്ഥ ജീവിതത്തില്‍ ആദ്യമാണ്.

മിഴിനീര്‍ പൊഴിച്ച് ബന്ധുക്കള്‍ക്ക് അന്ത്യയാത്രാ മൊഴി ചൊല്ലുന്ന വേളയില്‍ അയാ ഫദ്ല്‍.
രാസായുധ ആക്രമണത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ 
രാസായുധ ആക്രമണത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ 

ഇദ്‌ലിബിലെ ജനവാസകേന്ദ്രത്തില്‍ പുലര്‍ച്ചെയാണ് രാസായുധ ആക്രമണം ഉണ്ടായത്. ആക്രമം ഉണ്ടായ ഉടന്‍ ഉറക്കത്തിലായിരുന്ന എല്ലാവരും വീടു വിട്ടിറങ്ങി ഓടി. കനത്ത പുകയില്‍ നിരവധി പേര്‍ കുഴഞ്ഞുവീണു.

രാസായുധ ആക്രമണത്തിന് പിന്നില്‍ സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസദിന്റെ സൈന്യമാണെന്നാണ് അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നത്. എന്നാല്‍ സിറിയയും അസദിനെ പിന്തുണയ്ക്കുന്ന റഷ്യയും ആരോപണം തള്ളി. 2013 ഓഗസ്റ്റില്‍ ദമാസ്‌കസില്‍ വിമത കേന്ദ്രങ്ങളില്‍ ഉണ്ടായ രാസായുധ പ്രയോഗത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇദ്‌ലിബിലേത്. ദമാസ്‌കസിലെ ഗൗതയില്‍ അന്ന് നൂറുക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു.