ഷാഹിദ് ഘഖാന്‍ അബ്ബാസി പാകിസ്താന്‍റെ ഇടക്കാല പ്രസിഡന്‍റ്; വിജയിച്ചത് 221 വോട്ടിന്

August 2, 2017, 9:14 am
ഷാഹിദ് ഘഖാന്‍ അബ്ബാസി പാകിസ്താന്‍റെ ഇടക്കാല പ്രസിഡന്‍റ്; വിജയിച്ചത് 221 വോട്ടിന്
World
World
ഷാഹിദ് ഘഖാന്‍ അബ്ബാസി പാകിസ്താന്‍റെ ഇടക്കാല പ്രസിഡന്‍റ്; വിജയിച്ചത് 221 വോട്ടിന്

ഷാഹിദ് ഘഖാന്‍ അബ്ബാസി പാകിസ്താന്‍റെ ഇടക്കാല പ്രസിഡന്‍റ്; വിജയിച്ചത് 221 വോട്ടിന്

ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി മുന്‍ പെട്രോളിയം വകുപ്പ് മന്ത്രി ഷാഹിദ് ഘഖാന്‍ അബ്ബാസി സ്ഥാനമേറ്റു. പാനാമ അഴിമതിക്കേസില്‍ സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് രാജിവെച്ച സാഹചര്യത്തിലാണ് അബ്ബാസി പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

ചൊവ്വാഴ്ച്ച ചേര്‍ന്ന ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ 221 വോട്ട് നേടിയാണ് അബ്ബാസി പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 342 അംഗ സഭയാണ് പാകിസ്ഥാന്റേത്. പാകിസ്താന്റെ പതിനെട്ടാമത് പ്രധാനമന്ത്രിയാണ് ഷാഹിദ് ഘഖാന്‍ അബ്ബാസി. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും മൂന്ന് പേര്‍ അബ്ബാസിയ്‌ക്കെതിരെ മത്സരിച്ചിരുന്നു. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലി ലീഗ് -നവാസിന് സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതാണ് അബ്ബാസിയുടെ വിജയം എളുപ്പമാക്കിയത്.

1958 ഡിസംബര്‍ 27ന് കറാച്ചിയിലാണ് അബ്ബാസിയുടെ ജനനം. റാവല്‍പിണ്ഡിയിലെ ലോറന്‍സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങ് പൂര്‍ത്തിയാക്കി.

പിതാവ് ഘഖാന്‍ അബ്ബാസിയുടെ മരണശേഷമാണ് ഷാഹിദ് അബ്ബാസി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 1988 റാവല്‍പിണ്ഡിയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.