സിറിയയില്‍ രാസായുധ പ്രയോഗം സ്ത്രീകളും കുട്ടികളുമടക്കം 58 പേര്‍ കൊല്ലപ്പെട്ടു; കുറ്റക്കാരന്‍ ഒബാമയെന്ന് ട്രംപ്‌  

April 5, 2017, 11:01 am
സിറിയയില്‍ രാസായുധ പ്രയോഗം സ്ത്രീകളും കുട്ടികളുമടക്കം 58 പേര്‍ കൊല്ലപ്പെട്ടു; കുറ്റക്കാരന്‍ ഒബാമയെന്ന് ട്രംപ്‌  
World

ദമാസ്‌കസ്: സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 58 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ കുട്ടികളാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

രാസായുധ ആക്രമണത്തിന് കാരണം ഒബാമയാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് കുറ്റപെടുത്തി. സിറിയയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികള്‍ കൊല്ലപെടാന്‍ ഇടയാക്കിയ സംഭവം ആക്ഷേപാര്‍ഹവും അവഗണിക്കാന്‍ കഴിയാത്തതുമാണ്. അമേരിക്കയിലെ മുന്‍ ഭരണകൂടത്തിന്റെ കഴിവുകേടാണ് ഇതിലേക്ക നയിച്ചത് എന്നും ട്രംപ് കുറ്റപെടുത്തി. രാസായുധ പ്രയോഗത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് 2012 ല്‍ ഒബാമ വ്യക്തമാക്കിയിരുന്നുവെങ്കിലും ഒന്നും ചെയ്തില്ലന്നും ട്രംപ് പറഞ്ഞു.

നടന്നത് രാസായുധ ആക്രമണമാണെന്ന് മൃതദേഹങ്ങള്‍ പരിശോധിച്ച മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. വായില്‍ നിന്ന് നുര പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. വിമതരുടെ കൈവശമുളള മേഖലയിലാണ് ആക്രമണം നടന്നത്. ബാഷര്‍ അല്‍ അസദിന്റെ സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യം ഇത് നിഷേധിച്ചിട്ടുണ്ട്. ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖുന്‍ നഗരത്തിലാണ് രാസായുധ പ്രയോഗം ഉണ്ടായത്. വിമതരുടെ പിടിയിലുളള സിറിയന്‍ നഗരണാണ് ഖാന്‍ ഷെയ്ഖുന്‍. അല്‍ഖ്വയ്ദ ബന്ധമുള്ള ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് നഗരം.

ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ ജനവാസ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധ വിമാനങ്ങള്‍ വിഷവാതകം പുറത്തേക്ക് വിടുകയായിരുന്നു.

2013 ഓഗസ്റ്റില്‍ ദമാസ്‌കസില്‍ ഉണ്ടായ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്. ദമാസ്‌കസിലെ ഗൗതയില്‍ നടന്ന ആക്രമണത്തില്‍ നൂറുകണക്കിന് പേരാണ് അന്ന് കൊല്ലപ്പെട്ടത്.