അമേരിക്കയുമായുളള ഉഭയകക്ഷി ബന്ധം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നുവെന്ന് പാകിസ്താന്‍; നടപടി ട്രംപിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്

August 29, 2017, 4:08 pm
 അമേരിക്കയുമായുളള ഉഭയകക്ഷി ബന്ധം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നുവെന്ന് പാകിസ്താന്‍; നടപടി ട്രംപിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്
World

അമേരിക്കയുമായുളള ഉഭയകക്ഷി ചര്‍ച്ചകളും സന്ദര്‍ശനങ്ങളും നിര്‍ത്തിവെക്കുന്നതായി പാകിസ്താന്‍. പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി.

അമേരിക്കയുമായുളള ചര്‍ച്ചകളും സന്ദര്‍ശനങ്ങളും നിര്‍ത്തിവെക്കുന്നതായി മന്ത്രി സെനറ്റിനെ അറിയിച്ചു. ട്രംപിന്റെ പരാമര്‍ശങ്ങളെ പാകിസ്താന്‍ അതീവ ഗൗരവത്തോടുകൂടിയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ പട്ടാളക്കാരെ അയക്കാനുളള തീരുമാനം പ്രഖ്യാപിക്കുമ്പോഴായിരുന്നു ട്രംപ് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചത്. ഭീകരര്‍ക്കും അക്രമികള്‍ക്കും പാകിസ്താന്‍ സുരക്ഷിതമായ താവളം ഒരുക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

യുഎസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറിയുടെ പാക് സന്ദര്‍ശനം പാകിസ്താന്‍ നീട്ടിയിരുന്നു. സെപ്തംബര്‍ അഞ്ചു മുതല്‍ ഏഴ് വരെ നടക്കുന്ന സെനറ്റ് യോഗത്തില്‍ പുതിയ യുഎസ് നയം ചര്‍ച്ചചെയ്യും. സെപ്തംബര്‍ മൂന്നാം വാരം പുതുതായി സ്ഥാനമേറ്റ പാക് പ്രധാനമന്ത്രി അബ്ബാസി യുഎസ് സന്ദര്‍ശിക്കാനിരിക്കുകയാണ്.