കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് സ്വീഡന്‍; ഇന്ത്യ ഏറ്റവും പിന്നില്‍

July 13, 2017, 11:25 am


കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് സ്വീഡന്‍; ഇന്ത്യ ഏറ്റവും പിന്നില്‍
World
World


കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് സ്വീഡന്‍; ഇന്ത്യ ഏറ്റവും പിന്നില്‍

കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് സ്വീഡന്‍; ഇന്ത്യ ഏറ്റവും പിന്നില്‍

കുടിയേറ്റക്കാര്‍ക്ക് ലോകത്തേറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ സ്വീഡന്‍ ഒന്നാമതെത്തി. കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തിയത്. 80 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യയ്ക്ക് 71-ാം സ്ഥാനമാണുള്ളത്. യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

സാമ്പത്തിക സ്ഥിരത, വരുമാന തുല്യത, മികച്ച തൊഴില്‍ വിപണി എന്നിവയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ പട്ടികപ്പെടുത്തിയത്. ഇതു കൂടാതെ വ്യവസായ നേതാക്കളും പൊതുജനങ്ങളും മറ്റുള്ളവരുമായി 21,000 പേര്‍ക്കിടയില്‍ സര്‍വേയും സംഘടിപ്പിച്ചിരുന്നു. ആദ്യ പത്തില്‍ നോര്‍വേ, അമേരിക്ക, നെതര്‍ലാന്റ്‌സ്, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടുന്നു.

യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഏഷ്യന്‍ രാജ്യമായ സിങ്കപ്പൂര്‍ 18 സ്ഥാനത്തുണ്ട്. ബ്രസീലാണ് ദക്ഷിണ അമേരിക്കയിലെ ഏറ്റവും മികച്ച രാജ്യങ്ങളില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്ക(45)യാണ് ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ആഫ്രിക്കന്‍ രാജ്യം. 2015 ലാണ് ജര്‍മനിയിലേക്കുള്ള കുടിയേറ്റത്തില്‍ റെക്കോഡ് സൃഷ്ഗിക്കപ്പെട്ടത്. 2.14 മില്യന്‍ ആളുകള്‍ പുതുതായി രാജ്യത്തെത്തി. ഇതില്‍ 890,000 അഭയാര്‍ഥികളും ഉള്‍പ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ മാത്രം 910,000 പേര്‍ വരും.

പട്ടികയുടെ പൂര്‍ണ്ണ രൂപം താഴെ;

1 സ്വീഡന്‍

2 കാനഡ

3 സ്വിറ്റ്‌സര്‍ലാന്റ്

4 ഓസ്‌ട്രേലിയ

5 ജര്‍മ്മനി

6 നോര്‍വേ

7 യുണൈറ്റഡ് സ്റ്റേറ്റ്‌സ്

8 നെതര്‍ലാന്‍ഡ്‌സ്

9 ഫിന്‍ലാന്റ്

10 ഡെന്‍മാര്‍ക്ക്

11 ലക്‌സംബര്‍ഗ്

12 ഓസ്ട്രിയ

13 ന്യൂസിലാന്റ്

ഫ്രാന്‍സ്

15 യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്

16 അയര്‍ലന്‍ഡ്

17 ബ്രിട്ടന്‍

18 സിംഗപ്പൂര്‍

19 ഇറ്റലി

20 ജപ്പാന്‍

21 ചൈന

22 സ്‌പെയിന്‍

23 ഖത്തര്‍

24 റഷ്യ

25 ദക്ഷിണ കൊറിയ

26 പോര്‍ച്ചുഗല്‍

27 ഗ്രീസ്

28 ഇസ്രായേല്‍

29 സ്ലോവേനിയ

30 ഒമാന്‍

31 ഉക്രെയ്ന്‍

32 ബ്രസീല്‍

സൗദി അറേബ്യ

34 റൊമാനിയ

35 അര്‍ജന്റീന

36 പനാമ

ബഹറിന്‍ 37

38 ബെലാറസ്

39 ചിലി

40 ബള്‍ഗേറിയ

41 മെക്‌സിക്കോ

42 തുര്‍ക്കി

43 പോളണ്ട്

44 ഉറുഗ്വേ

45 ദക്ഷിണാഫ്രിക്ക

46 കസാക്കിസ്ഥാന്‍

47 ഹംഗറി

48 ക്രൊയേഷ്യ

49 കോസ്റ്റാ റിക

50 ചെക്ക് റിപ്പബ്ലിക്ക്

51 തായ്‌ലന്‍ഡ്

52 ഇന്തോനേഷ്യ

53 ലെബനന്‍

54 മൊറോക്കോ

55 കൊളംബിയ

56 ലാറ്റ്വിയ

57 മലേഷ്യ

58 ജോര്‍ദാന്‍

59 ഫിലിപ്പൈന്‍സ്

60 ബൊളീവിയ

61 അസര്‍ബൈജാന്‍

വിയറ്റ്‌നാം 62

63 ഇക്വഡോര്‍

64 ഈജിപ്ത്

65 നൈജീരിയ

66 അംഗോള

67 അള്‍ജീരിയ

68 സെര്‍ബിയ

69 ഇറാന്‍

70 ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്

71 ശ്രീലങ്ക

72 ഇന്ത്യ

73 പെറു

ബര്‍മ (മ്യാന്‍മാര്‍)

75 പാകിസ്താന്‍

76 ഘാന

77 ടാന്‍സാനിയ

78 ടുണീഷ്യ

79 ഗ്വാട്ടിമാല

80 കെനിയ