മൂന്ന് റോ ഏജന്റുമാരെ പിടികൂടിയെന്ന് പാകിസ്താന്‍; സംഘത്തെ അറസ്റ്റ് ചെയ്തത് പാക് അധിനിവേശ കശ്മീരില്‍ നിന്നെന്നും വാദം  

April 15, 2017, 10:56 am
മൂന്ന് റോ ഏജന്റുമാരെ പിടികൂടിയെന്ന് പാകിസ്താന്‍; സംഘത്തെ അറസ്റ്റ് ചെയ്തത് പാക് അധിനിവേശ കശ്മീരില്‍ നിന്നെന്നും വാദം  
World

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ മൂന്ന് ഏജന്റുമാരെ പിടികൂടിയെന്ന് പാകിസ്താന്‍. പാക് അധീന കശ്മീരില്‍ നിന്നുമാണ് ഇന്ത്യയുടെ ചാരന്‍മാരെ പിടികൂടിയതെന്നാണ് പാകിസ്താന്റെ വാദം. പാകിസ്താന്‍ ടെലിവിഷന്‍ ചാനലായ ജിയോ ടിവിയാണ് പാക് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. 'ആസാദ് കശ്മീരിലെ' റാവലകോടില്‍ നിന്നും സൈന്യത്തിന്റെ തെരച്ചിലിലാണ് അബ്ബാസ്പൂര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനേയും സഹായികളേയും പിടികൂടിയതെന്നാണ് പാക് ചാനല്‍ വാര്‍ത്ത നല്‍കിയത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ പെയ്ഡ് ഏജന്റുമാരായ ഖലീല്‍,ഇംതിയാസ്, റഷീദ് എന്നിവരെയാണ് തങ്ങള്‍ പിടികൂടിയിരിക്കുന്നതെന്നാണ് റാവലകോടിലെ ഡിഐജി സജ്ജദ് ഹുസൈന്‍ പ്രതികരിച്ചതെന്നും ജിയോ ന്യൂസ് പറയുന്നു. ഇന്ത്യയുടെ സൈന്യവും റോയും അറസ്റ്റിലായ ഇവരുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നെന്നും പാക് പൊലീസ് മേധാവി ആരോപിക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മിലിട്ടറി ആശുപത്രി ആക്രമിക്കാനും ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അട്ടിമറിക്കാനും ലക്ഷ്യമിട്ടിരുന്നതായും പാകിസ്താന്‍ ആരോപിക്കുന്നു. ചോദ്യം ചെയ്യലില്‍ 15 തവണ നിയന്ത്രണ രേഖ മറികടന്നതായി ഖലീല്‍ സമ്മതിച്ചെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.