സ്റ്റോക്ക്‌ഹോമില്‍ ആളുകള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; മൂന്നു മരണം; ഭീകരാക്രമണമെന്ന് സംശയം  

April 7, 2017, 8:45 pm
സ്റ്റോക്ക്‌ഹോമില്‍ ആളുകള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; മൂന്നു മരണം; ഭീകരാക്രമണമെന്ന് സംശയം  
World

സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമില്‍ ആളുകള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറിയതിനേത്തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മൂന്നുമണിയോടെ ക്യൂന്‍ സ്ട്രീറ്റിലെ നടപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകള്‍ക്കു നേരെ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു.

സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ പറഞ്ഞു. അപകടകാരണമായ ട്രക്ക് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ഉടമസ്ഥയിലുള്ള ട്രക്ക് വിതരണത്തിനിടയില്‍ മോഷണം പോയെന്ന് സ്വീഡിഷ് ബ്രൂവറി അറിയിച്ചു.

ട്രക്ക് പാഞ്ഞുകയറിയ സ്റ്റോര്‍  
ട്രക്ക് പാഞ്ഞുകയറിയ സ്റ്റോര്‍  

ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍

ട്രക്ക് ആഹ്‌ലെന്‍സ് സ്‌റ്റോറിന്റെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. നഗരത്തില്‍ മറ്റൊരിടത്തായി വെടിവെയ്പ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.