‘ഉത്തര കൊറിയ മഹാശല്യം; ക്ഷമയുടെ കാലം കഴിഞ്ഞു’; താക്കീതുമായി വീണ്ടും ട്രംപ്

July 1, 2017, 12:05 pm
‘ഉത്തര കൊറിയ മഹാശല്യം; ക്ഷമയുടെ കാലം കഴിഞ്ഞു’; താക്കീതുമായി വീണ്ടും ട്രംപ്
World
World
‘ഉത്തര കൊറിയ മഹാശല്യം; ക്ഷമയുടെ കാലം കഴിഞ്ഞു’; താക്കീതുമായി വീണ്ടും ട്രംപ്

‘ഉത്തര കൊറിയ മഹാശല്യം; ക്ഷമയുടെ കാലം കഴിഞ്ഞു’; താക്കീതുമായി വീണ്ടും ട്രംപ്

ഉത്തര കൊറിയയുടെ തുടര്‍ച്ചയായ ആണവ-ബാലിസ്റ്റിക് പരീക്ഷണങ്ങള്‍ക്ക് ഉറച്ച മറുപടി ആവശ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ സര്‍ക്കാരിനോട് തന്ത്രപ്രധാനമായ ക്ഷമം പുലര്‍ത്തിയിരുന്ന കാലം കഴിഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ ഇരുവരും മാധ്യമങ്ങള്‍ക്ക് മുമ്പാകെ എത്തിയപ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന.

മഹാശല്ല്യമായ ഉത്തര കൊറിയയില്‍ നിന്നും അമേരിക്കയെയും സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനായി ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി നയതന്ത്രവും സുരക്ഷാ സംബന്ധവുമായ കാര്യങ്ങളില്‍ സഹകരിക്കുകയാണ് തങ്ങളെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

വീണ്ടു വിചാരമില്ലാത്തതും ക്രൂരവുമായ ഉത്തര കൊറിയന്‍ സര്‍ക്കാരില്‍ നിന്നും നമ്മള്‍ നിരന്തരം ഭീഷണി നേരിടുകയാണ്. ഉത്തര കൊറിയന്‍ ഭരണക്കൂടത്തിന് നിശ്ചദാര്‍ഡ്യത്തോടെയുള്ള മറുപടി നല്‍കേണ്ടത് അനിവാര്യമാണ്.
ഡൊണാള്‍ഡ് ട്രംപ്

എന്നാല്‍ ഉത്തര കൊറിയ ഉയര്‍ത്തുന്ന ആയുധ ഭീഷണികളെ അമേരിക്ക എങ്ങനെ നേരിടുമെന്ന് വ്യക്തമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തെങ്കിലും തരത്തിലുള്ള സൈനിക മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.