ഉത്തരകൊറിയക്ക് എതിരെ യുദ്ധം, ഇനി സമാധാന ചര്‍ച്ചയില്ല; സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്‌ 

October 8, 2017, 12:14 pm
ഉത്തരകൊറിയക്ക് എതിരെ യുദ്ധം, ഇനി സമാധാന ചര്‍ച്ചയില്ല; സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്‌ 
World
World
ഉത്തരകൊറിയക്ക് എതിരെ യുദ്ധം, ഇനി സമാധാന ചര്‍ച്ചയില്ല; സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്‌ 

ഉത്തരകൊറിയക്ക് എതിരെ യുദ്ധം, ഇനി സമാധാന ചര്‍ച്ചയില്ല; സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്‌ 

ഉത്തരകൊറിയയുമായി വര്‍ഷങ്ങളായി തുടരുന്ന സന്ധി സംഭാഷണങ്ങള്‍ പരാജയമായിരുന്നുവെന്നും ഇനി യുദ്ധം മാത്രമാണ് മാര്‍ഗമെന്നും പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പല തവണ താക്കീത് കൊടുത്തിട്ടും അമേരിക്കയെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയയോട് പരോക്ഷമായി യുദ്ധപ്രഖ്യാപനം നടത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ്.

കഴിഞ്ഞ 25 വര്‍ഷമായി അമേരിക്ക ഉത്തരകൊറിയുമായി സമാധാന ചര്‍ച്ചകള്‍ നടത്തി വരുന്നു. വന്‍തുക ചെലവഴിച്ച് നടത്തുന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. കരാറില്‍ ഒപ്പിട്ട് മഷിയുണങ്ങും മുന്‍പ് കരാര്‍ ലംഘിച്ച് അമേരിക്കയെ ഉത്തരകൊറിയ പരിഹസിക്കുകയായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇനി ഒരു ഒരു കാര്യം മാത്രമെ നടക്കൂവെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. വൈറ്റ് ഹൗസില്‍ സൈനികമേധാവികളോടൊപ്പം വ്യാഴാഴ്ച ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തതയാണിത് സൂചിപ്പിക്കുന്നത് എന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വിശദീകരണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് സ്വയം കണ്ടെത്താനും ട്രംപ് പറഞ്ഞു.

ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഒന്നിലേറെ തവണ ഉത്തരകൊറിയ ആണവായുധ പരീക്ഷണം നടത്തി. ഇരുരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയിലടക്കം വാക്‌പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു.