‘ഞാന്‍ പ്രസിഡണ്ട്, എനിക്കെതിരെ കേസെടുക്കാന്‍ കഴിയില്ല’; അഴിഞ്ഞാടാന്‍ അനുയായികളോട് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തില്‍ ട്രംപ് കോടതിയോട്

April 16, 2017, 11:38 am
‘ഞാന്‍ പ്രസിഡണ്ട്, എനിക്കെതിരെ കേസെടുക്കാന്‍ കഴിയില്ല’; അഴിഞ്ഞാടാന്‍ അനുയായികളോട് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തില്‍ ട്രംപ് കോടതിയോട്
World

വാഷിങ്ടണ്‍: പ്രതിഷേധക്കാരെ ആക്രമിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് സ്വന്തം അനുയായികളോട് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തില്‍ ട്രംപിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍. അമേരിക്കന്‍ പ്രസിഡണ്ടാണ് ട്രംപ്. പ്രസിഡണ്ടെന്ന നിലയില്‍ വിവേചനാധികാരമുണ്ട്. അതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് ട്രംപിന്റെ വാദം.

2016 മാര്‍ച്ചില്‍ ലൂയിസ് വില്ലെയില്‍ പ്രതിഷേധിച്ച തങ്ങളെ ആക്രമിക്കാന്‍ ട്രംപ് അനുയായികളോട് ആവശ്യപ്പെട്ടെന്ന് കാട്ടി മൂന്ന് പേര്‍ നല്‍കിയ പരാതിയിലാണ് ട്രംപിന്റെ അഭിഭാഷകരുടെ വാദം. പരാതിയിലെ ആരോപണങ്ങളെല്ലാം ട്രംപിന്റെ അഭിഭാഷകര്‍ തള്ളി കളഞ്ഞു. പക്ഷെ കേസ് തള്ളണമെന്ന് ആവശ്യം ഈ മാസമാദ്യം ഫെഡറല്‍ ജഡ്ജി തള്ളിയിരുന്നു.

അക്രമത്തിന് ട്രംപ് ആഹ്വാനം ചെയ്തിരുന്നുവെന്ന് സമ്മതിച്ച് അദ്ദേഹത്തിന്റെ അനുയായി ആല്‍വിന്‍ ബാംബെര്‍ഗര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. താന്‍ ആരേയും ഉപദ്രവിച്ചിട്ടില്ല. 2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉടനീളം തന്റെ റാലികളില്‍ പ്രതിഷേധിക്കാന്‍ എത്തുന്നവരെ തടയണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നുവെന്നും ബാംബെര്‍ഗര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു. പ്രതിഷേധക്കാരെ ബാംബെര്‍ഗര്‍ തള്ളുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.