തുര്‍ക്കിയുടെ രാഷ്ട്രീയ ഭാവി എങ്ങോട്ട്?; ഹിതപരിശോധനയില്‍ പങ്കെടുത്തത് അഞ്ചരക്കോടി ജനങ്ങള്‍; ആദ്യ ഫലങ്ങള്‍ എര്‍ദോഗന് അനുകൂലമെന്ന് സൂചന 

April 16, 2017, 11:14 pm
തുര്‍ക്കിയുടെ രാഷ്ട്രീയ ഭാവി എങ്ങോട്ട്?; ഹിതപരിശോധനയില്‍ പങ്കെടുത്തത് അഞ്ചരക്കോടി ജനങ്ങള്‍; ആദ്യ ഫലങ്ങള്‍ എര്‍ദോഗന് അനുകൂലമെന്ന് സൂചന 
World

തുര്‍ക്കിയുടെ രാഷ്ട്രീയഭാവി എന്തായിരിക്കുമെന്ന് തീരുമാനിക്കുന്ന ഹിതപരിശോധനയുടെ വോട്ടെടുപ്പ് അവസാനിച്ചു. രാജ്യത്തെ 167,140 സ്റ്റേഷനുകളിലായി അഞ്ചരക്കോടി ആളുകളാണ് ഹിതപരിശോധനയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. നിലവിലെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കുളള സമ്പൂര്‍ണ മാറ്റമാണ് ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ലക്ഷ്യമിടുന്നത്.

ഭേദഗതിക്ക് ഹിതപരിശോധനയിലൂടെ ജനങ്ങള്‍ അംഗീകാരം നല്‍കിയാല്‍ 2029 വരെ ഇദ്ദേഹത്തിന് പ്രസിഡന്റായി തുടരാന്‍ കഴിയും. പുതിയ ഭരണഘടന രാജ്യത്ത് നടപ്പിലാക്കുന്നതിനോട് യോജിപ്പുണ്ടോ, ഇല്ലയോ എന്നതരത്തിലുളള ചോദ്യങ്ങളാണ് ബാലറ്റ് പേപ്പറിലുണ്ടായിരുന്നത്. ഹിതപരിശോധന അനുകൂലമായാല്‍ പ്രധാനമന്ത്രിയുടെ പദവി ഇല്ലാതാകും. ജുഡിഷ്യറിയിലും ഉന്നത പദവികളിലും, മന്ത്രിമാരുള്‍പ്പെടെയുളളവരെയും പ്രസിഡന്റിന് നേരിട്ട് നിയമിക്കാനും സാധിക്കും.

കൂടാതെ പാര്‍ലമെന്റിന്റെ അനുമതി ഇല്ലാതെ ബജറ്റ് അവതരിപ്പിക്കാനും, രാജ്യത്ത് ഏതുസമയത്തും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പിന്‍വലിക്കാനും പുതിയ ഭരണഘടനാ ഭേദഗതി പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ട്. സുരക്ഷാ പ്രതിസന്ധികളെയും അട്ടിമറി ശ്രമങ്ങളെയും നേരിടാന്‍ ഭരണഘടന തിരുത്തി എഴുതണമെന്നാണ് എര്‍ദോഗന്‍ പക്ഷത്തിന്റെ വാദം.

അതെസമയം അധികാരങ്ങളെല്ലാം ഒരു കേന്ദ്രത്തിലേക്ക് സംയോജിപ്പിക്കാനുളള നീക്കത്തിലൂടെ ഏകാധിപത്യശ്രമമാണ് എര്‍ദോഗന്‍ നടത്തുന്നതെന്ന് മറുപക്ഷവും ആരോപിക്കുന്നു. ഹിതപരിശോധനയുടെ ആദ്യഫലങ്ങള്‍ എര്‍ദോഗന് അനുകൂലമായിട്ടാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.