ബ്രിട്ടീഷ് പാര്‍ലമെന്റില്‍ 12 ഇന്ത്യന്‍ വംശജര്‍; പ്രീത് ഗില്‍ ആദ്യ സിഖ് വനിതാ എംപി; തന്‍മന്‍ജീത് സിങ് തലപ്പാവ് വെച്ച ആദ്യ പാര്‍ലമെന്റംഗം  

June 9, 2017, 12:04 pm
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ 12 ഇന്ത്യന്‍ വംശജര്‍; പ്രീത് ഗില്‍ ആദ്യ സിഖ് വനിതാ എംപി; തന്‍മന്‍ജീത് സിങ് തലപ്പാവ് വെച്ച ആദ്യ പാര്‍ലമെന്റംഗം  
World

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെത്തിയത് 12 ഇന്ത്യന്‍ വംശജര്‍.

പ്രീത് കൗര്‍ ഗില്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിഖ് വനിതയാകും. സിഖുകാരുടെ മതവിശ്വാസത്തിന്റെ ഭാഗമായ തലപ്പാവ് ധരിച്ച് തന്‍മന്‍ജീത് സിങ് ദേശി എന്ന ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടാവും.

സിഖുകാരെ സംബന്ധിച്ചിടത്തോളെ എംപിയായി തെരഞ്ഞെടുപ്പെടുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ തവണ പത്ത് ഇന്ത്യന്‍ വംശജരായിരുന്നു പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്. അഞ്ച് പേര്‍ ലേബര്‍പാര്‍ട്ടിക്കാരും അഞ്ച് പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരും ആയിരുന്നു. ഇവരെല്ലാം തന്നെ സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. ഇത്തവണ മത്സരിച്ചവരില്‍ 50 പേര്‍ ഏതെങ്കിലും തരത്തില്‍ ഇന്ത്യയുമായി ബന്ധമുള്ളവരുമാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശിയും ഗില്ലും പ്രതിപക്ഷകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ പെട്ടവരാണ്. സ്ലോ മേഖലയില്‍ നിന്നാണ് ദേശി വിജയിച്ചത്. ബര്‍മിഹാമിലെ എഡ്ബാഗ്‌സ്റ്റണില്‍ നിന്നാണ് ഗില്‍ തെരെഞ്ഞെടുക്കപ്പെട്ടത്.