മലാല ഇനി ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവ്; വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍ അംഗീകാരം 

April 8, 2017, 10:34 am
മലാല ഇനി ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവ്; വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍ അംഗീകാരം 
World

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ് സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭയുട ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടേറീസാണ് സമാധാന നോബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ് സായിയെ വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ച ഉണ്ടാകുമെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്താനും പ്രോത്സാഹിപ്പിക്കാനും മലാലയ്ക്ക് സാധിക്കുമെന്നതിനാലാണ് ഇത്തരമൊരു വലിയ പദവി മലാലയെ ഏല്‍പ്പിച്ചതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു. നിലവില്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും മലാല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് യുഎന്‍ വിലയിരുത്തിയിരുന്നു. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പോരാടിയ വിദ്യാഭ്യാസ പ്രവര്‍ത്തകയാണ് മലാല യൂസഫ് സായി. മലാലയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

2012 ഒക്ടോബര്‍ 9നു നടന്ന ഒരു വധശ്രമത്തില്‍ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റിരുന്നു. സ്‌കൂള്‍ കഴിഞ്ഞ് സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. പിന്നീട് വിദഗ്ധ ചികിത്സയിലൂടെയാണ് മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

നൊബേല്‍ സമ്മാനത്തിന് അര്‍ഹയായ മലാല ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളായിരുന്നു. നോബല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 'ഐ ആം മലാല' എന്ന ആത്മകഥയും മലാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.