യാത്രികരോടുളള അതിക്രമം ആവര്‍ത്തിച്ച് യുണൈറ്റഡ് എയര്‍ലൈന്‍സ്; ഇത്തവണ വധൂവരന്മാരെ വിമാനത്തില്‍ നിന്നും പുറത്താക്കി

April 17, 2017, 3:56 pm
യാത്രികരോടുളള അതിക്രമം ആവര്‍ത്തിച്ച് യുണൈറ്റഡ് എയര്‍ലൈന്‍സ്;  ഇത്തവണ  വധൂവരന്മാരെ വിമാനത്തില്‍ നിന്നും പുറത്താക്കി
World

ന്യൂയോര്‍ക്ക്: യാത്രക്കാരോട് വീണ്ടും മോശമായി പെരുമാറി യുണൈറ്റഡ് എയര്‍ലൈന്‍സ്. ഏഷ്യന്‍ വംശജനായ ഡോക്ടറെ വിമാനത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി ദിവസങ്ങള്‍ക്കകം വീണ്ടും യാത്രക്കാരോട് മോശം പെരുമാറ്റവുമായി യുണൈറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാര്‍. ഇത്തവണ വിവാഹത്തിനായി ഹ്യൂസ്റ്റണില്‍ നിന്ന് കോസ്റ്റാ റിക്കായിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ക്ക് നേരെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ അതിക്രമം കാണിച്ചത്.

മൈക്കല്‍ ഹോല്‍, പ്രതിശ്രുത വധു ആംബര്‍ മാക്‌സ് വെല്‍ എന്നിവരെയാണ് വിമാന ജീവനക്കാര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയത്. എക്കോണമി ക്ലാസില്‍ യാത്രചെയ്യാന്‍ ടിക്കറ്റെടുത്ത ഹോലും വധുവും അനുവാദമില്ലാതെ ഉയര്‍ന്ന് ക്ലാസില്‍ ഇരുന്നുവെന്നും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലന്നും ചൂണ്ടിക്കാണിച്ചാണ് ജീവനക്കാര്‍ ഇരുവരെയും പുറത്താക്കിയത്.

എക്കോണമി ക്ലാസിലെ തങ്ങളുടെ സീറ്റില്‍ ഒരു യാത്രക്കാരന്‍ ഉറങ്ങുന്നത് കണ്ടതിനെ തുടര്‍ന്ന് ഒഴിഞ്ഞ സീറ്റുകള്‍ അനുവദിക്കണമെന്നും കൂടുതല്‍ പണം നല്‍കാമെന്നും പറയുകമാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം. തങ്ങള്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്‌തെന്ന് വാദം ശരിയല്ലന്നും ഇവര്‍ പറയുന്നു.

അധിക ബുക്കിങെന്ന കാരണത്താല്‍ കഴിഞ്ഞ ആഴ്ചയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനായ ഡോക്ടറെ വലിച്ചിഴച്ച് പുറത്താക്കിയത്. സഹയാത്രികരിലൊരാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ ഖേദപ്രകടനം നടത്തിയിരുന്നു.