യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പ്രതിഷേധിച്ച് പിന്‍മാറി; സംഘടനയ്ക്ക് ഇസ്രേയല്‍ വിരുദ്ധ നിലപാടെന്ന് ആരോപണം  

October 12, 2017, 7:44 pm
യുനെസ്‌കോയില്‍ നിന്ന് അമേരിക്ക  പ്രതിഷേധിച്ച് പിന്‍മാറി; സംഘടനയ്ക്ക് ഇസ്രേയല്‍ വിരുദ്ധ നിലപാടെന്ന് ആരോപണം  
World

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ യുനെസ്‌കോയില്‍ നിന്നും അമേരിക്ക പിന്‍മാറി. സംഘടനയ്ക്ക് ഇസ്രേയല്‍ വിരുദ്ധ നിലപാടാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചാണ് യുഎസിന്റെ പിന്‍മാറ്റം. വ്യാഴാഴ്ച ഔദ്യോഗികമായി യുനെസ്‌കോ വിടുകയാണെന്ന് അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ടാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്.

അമേരിക്കയുടെ നടപടിയില്‍ അതിയായി ആകുലപ്പെടുന്നുവെന്നാണ് യുനെസ്‌കോ മേധാവി ഐറിന ബൊകോവ പ്രതികരിച്ചത്. യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇസ്രേയല്‍ നേതാക്കള്‍ക്കെതിരായി പ്രമേയത്തെ തുടര്‍ന്ന് യുനസ്‌കോയില്‍നിന്ന് ഇസ്രേയേലിന്റെ പ്രതിനിധിയെ പിന്‍വലിക്കുകയും ചെയ്തു.