ഗള്‍ഫ് നയതന്ത്ര പ്രതിസന്ധിയില്‍ അമേരിക്ക ഇടപെടുന്നു; ഖത്തര്‍ അമീറിനെയും, യുഎഇ സായുധ സേന ഉപസൈന്യാധിപനെയും ട്രംപ് വിളിച്ചു

June 8, 2017, 10:39 am
ഗള്‍ഫ് നയതന്ത്ര പ്രതിസന്ധിയില്‍ അമേരിക്ക ഇടപെടുന്നു;  ഖത്തര്‍ അമീറിനെയും,  യുഎഇ സായുധ സേന ഉപസൈന്യാധിപനെയും ട്രംപ്  വിളിച്ചു
World

ദോഹ: ഖത്തര്‍ പ്രതിസന്ധിയില്‍ പരിഹാരമുണ്ടാക്കന്‍ തയ്യാറാണെന്ന് അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ തരത്തിലുള്ള സഹായവും അമേരിക്ക നല്‍കുമെന്ന് ട്രംപ് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ അറിയിച്ചു. യുഎഇ സായുധ സേന ഉപ സൈന്യാധിപനെയും ട്രംപ് ഫോണില്‍ വിളിച്ചു. പെരുന്നാളിന് മുന്‍പ് ഖത്തറിലേക്കുള്ള ജല വ്യോമ ഗതാഗതം പുനസ്ഥാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ഖത്തറിലേക്കുള്ള ബാഗേജ് പരിധി വിമാന കമ്പനികള്‍ വെട്ടികുറച്ചു. എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വെയ്സുമാണ് ബാഗേജ് പരിധി മുപ്പത് കിലോയില്‍ നിന്ന് ഇരുപത് കിലോയാക്കി കുറച്ചത്. ഖത്തറില്‍ നിന്നുളള കപ്പലുകള്‍ക്ക് യുഎഇ പ്രവേശനാനുമതി നല്‍കി. ഖത്തറികളുടെ ഉടമസ്ഥതയിലല്ലാത്ത എണ്ണ കപ്പലുകള്‍ക്കും, യാത്രാകപ്പലുകള്‍ക്കുമാണ് അനുമതി നല്‍കിയത്.

ജിസിസി തലത്തില്‍ തന്നെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ, യുഎഇ ഭരണ നേതൃത്വവുമായും ഖത്തര്‍ അമീറുമായും ചര്‍ച്ച നടത്തി. പെരുന്നാളിന് മുന്‍പ് പ്രശ്‌നപരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ബുധനാഴ്ച വൈകീട്ട് യുഎഇയിലെത്തിയ കുവൈത്ത് അമീര്‍ യുഎഇ വൈസ് പ്രസിഡന്റ്, അബുദാബി കിരീടാവകാശി എന്നിവരുമായി ചര്‍ച്ച നടത്തി.

ഭീകരവാദത്തെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളില്‍ നിന്ന് ഖത്തര്‍ പിന്മാറിയാല്‍ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകുകയുള്ളെന്ന് യുഎഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി ഖത്തറിന്റെ ഭാഗത്തുനിന്നുളള പ്രകോപനങ്ങളാണ് പ്രതിസന്ധിക്ക് കാരണം. യുഎഇ നേതൃത്വവുമായുളള കൂടികാഴ്ചക്ക് പോയ കുവൈത്ത് അമീര്‍ ഖത്തര്‍ ഭരണാധികാരിയുമായും കൂടികാഴ്ച നടത്തി.