ഐഎസിനെതിരെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ അമേരിക്കയുടെ ബോംബാക്രമണം; പ്രയോഗിച്ചത് ‘ബോംബുകളുടെ മാതാവ് ജിബിയു-43’

April 14, 2017, 10:37 am

ഐഎസിനെതിരെ അഫ്ഗാന്‍ അതിര്‍ത്തിയില്‍  അമേരിക്കയുടെ ബോംബാക്രമണം; പ്രയോഗിച്ചത് ‘ബോംബുകളുടെ മാതാവ് ജിബിയു-43’
World

അഫ്ഗാനിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കയുടെ അതിരൂക്ഷമായ ബോംബ് ആക്രമണം. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ആണവേതര ബോംബായ ജിബിയു-43 ആണ് അമേരിക്ക അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രയോഗിച്ചത്. ലോകത്ത് ഇതുവരെ പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ബോംബാണിത്.

വ്യാഴാഴ്ച വൈകുന്നേരം ഏഴോടെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിലെ ആഷിന്‍ ജില്ലയില്‍ അമേരിക്കന്‍ സൈന്യം എയര്‍ക്രാഫ്റ്റില്‍ കൂറ്റന്‍ ബോംബ് പ്രയോഗിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ആക്രമണമെന്ന് ജനറല്‍ ജോണ്‍ നിക്കല്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം വിജയകരമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും വിലയിരുത്തല്‍.

ജിബിയു 43 (ഫയല്‍ചിത്രം)
ജിബിയു 43 (ഫയല്‍ചിത്രം)

ഐഎസ് കേന്ദ്രങ്ങളില്‍ വിജയകരമായി ബോംബ് വര്‍ഷിച്ചതിന് സൈനികരെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. അതെസമയം ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചോ, ആരെങ്കിലും കൊല്ലപ്പെട്ടുവോ എന്നതിനെക്കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പതിനൊന്ന് ടണ്‍ സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുളള ഈ ബോംബ് ആദ്യമായി പരീക്ഷിച്ചത് 2003ലാണ്. ജിപിഎസില്‍ അധിഷ്ടിതമായിട്ടാണ് ബോംബിന്റെ പ്രവര്‍ത്തനം.