സിറിയയുടെ വ്യോമതാവളത്തിന് നേരെ അമേരിക്കയുടെ മിസൈല്‍ ആക്രമണം; സൈനിക നടപടിയെ ദേശീയ സുരക്ഷയ്‌ക്കെന്ന് ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ്

April 7, 2017, 7:55 am

സിറിയയുടെ വ്യോമതാവളത്തിന് നേരെ അമേരിക്കയുടെ മിസൈല്‍ ആക്രമണം; സൈനിക നടപടിയെ ദേശീയ സുരക്ഷയ്‌ക്കെന്ന് ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ്
World

സിറിയയില്‍ ദുരിതം വിതച്ച രാസായുധാക്രമണത്തില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ അമേരിക്കയുടെ ആക്രമണം. സിറിയയുടെ സൈനികതാവളങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തിയെന്നാണ് വിവരം. സിറിയയിലെ ഷായരാത് വ്യോമതാവളത്തിലേക്ക് അറുപതോളം ടോമോഹാക് മിസൈലുകള്‍ ഉപയോഗിച്ചാണ് അമേരിക്കയുടെ ആക്രമണം. ദേശീയസുരക്ഷ കണക്കിലെടുത്തുളള തീരുമാനമാണ് ആക്രമണത്തിന് പിന്നിലെന്നും സൈനിക നടപടിയെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം സിറിയന്‍ വിമത കേന്ദ്രമായ ഇദ്ലിബിലെ ജനവാസകേന്ദ്രത്തില്‍ പുലര്‍ച്ചെയാണ് രാസായുധ ആക്രമണം ഉണ്ടായത്. ആക്രമം ഉണ്ടായ ഉടന്‍ ഉറക്കത്തിലായിരുന്ന എല്ലാവരും വീടു വിട്ടിറങ്ങി ഓടി. കനത്ത പുകയില്‍ നിരവധി പേര്‍ കുഴഞ്ഞുവീണു.സ്ത്രീകളും കുട്ടികളുമടക്കം 80 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 30 പേരും കുട്ടികളായിരുന്നു.

ഇദ്ലിബില്‍ ഉണ്ടായ രാസായുധ ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭയും നിരവധി രാജ്യങ്ങളും അസദ് ഭരണകൂടത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

സിറിയയും അസദിനെ പിന്തുണയ്ക്കുന്ന റഷ്യയും പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം തള്ളിയിരുന്നു. 2013 ഓഗസ്റ്റില്‍ ദമാസ്‌കസില്‍ വിമത കേന്ദ്രങ്ങളില്‍ ഉണ്ടായ രാസായുധ പ്രയോഗത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇദ്ലിബിലേത്. ദമാസ്‌കസിലെ ഗൗതയില്‍ അന്ന് നൂറുക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിരുന്നു.