‘ട്രംപിന്റെ അമേരിക്കയെ ഭയപ്പെടുത്തുന്ന വിവരം പുറത്ത് പറഞ്ഞ് ഫ്രാന്‍സ്; ‘ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് പൂര്‍ണ്ണസജ്ജമാകും’ 

September 1, 2017, 10:22 pm
‘ട്രംപിന്റെ അമേരിക്കയെ ഭയപ്പെടുത്തുന്ന വിവരം പുറത്ത് പറഞ്ഞ് ഫ്രാന്‍സ്; ‘ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് പൂര്‍ണ്ണസജ്ജമാകും’ 
World

പാരിസ്; അമേരിക്കയെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും ഭയപ്പെടുത്തുന്ന വിവരം പുറത്ത് പറഞ്ഞ് ഫ്രാന്‍സ്. ഉത്തരകൊറിയയുടെ ആണവ ആയുധ ഭീഷണിയെ കുറിച്ചാണ് ഫ്രാന്‍സിന്റെ വിശകലനം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണവാക്രമണം നടത്താനുള്ള കഴിവ് ഉത്തര കൊറിയ നേടിക്കഴിഞ്ഞെന്നാ ണ് ഫ്രാന്‍സിന്റെ മുന്നറിയിപ്പ്. ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യെ ലേ ഡ്രിയാന്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്.

ജപ്പാന്റെ മുകളിലൂടെ 2700 കിലോമീറ്റര്‍ പറത്തി ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. ഇക്കാര്യം അതീവ ഗൗരവതരമാണ്്. ശേഷം ആണവായുധം വഹിക്കാനുതകുന്ന ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കാനാണ് ഉത്തര കൊറിയയുടെ ശ്രമം. ഈ ശ്രമം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി പറഞ്ഞു.

അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും മാത്രമല്ല ജപ്പാനെയും ചൈനയെയും വരെ ലക്ഷ്യമിടാന്‍ പാകത്തിലുള്ള അവരുടെ ശ്രമങ്ങള്‍ വളര്‍ന്നു കഴിയുമ്പോഴുള്ള അവസ്ഥ വിനാശകരമായിരിക്കും. ചര്‍ച്ചകളുടെ മാര്‍ഗത്തിലേക്ക് ഉത്തര കൊറിയ എത്തണമെന്നും ഴാങ് യെ ലേ ഡ്രിയാന്‍ പറഞ്ഞു.