‘എത്രയാണ് ഇപ്പോള്‍ നിങ്ങളുടെ ശമ്പളം?’; ഈ ചോദ്യം ന്യൂയോര്‍ക്കില്‍ നിരോധിച്ചു; 3.8 മില്യണ്‍ തൊഴിലാളികള്‍ക്ക് ഗുണം  

April 7, 2017, 5:53 pm
‘എത്രയാണ് ഇപ്പോള്‍ നിങ്ങളുടെ ശമ്പളം?’; ഈ ചോദ്യം ന്യൂയോര്‍ക്കില്‍ നിരോധിച്ചു; 3.8 മില്യണ്‍ തൊഴിലാളികള്‍ക്ക് ഗുണം   
World

ജോലി ലഭിക്കുന്നതിനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ പ്രതീക്ഷിക്കുന്ന ഒരു ചോദ്യമുണ്ട് എത്രയാണ് ഇപ്പോള്‍ നിങ്ങളുടെ ശമ്പളം? എന്നതാണ് ആ ചോദ്യം. ഈ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം നിങ്ങളുടെ പുതിയ ശമ്പളവും നിശ്ചയിക്കും. കുറഞ്ഞ ശമ്പളമാണ് ഇപ്പോള്‍ വാങ്ങിക്കുന്നതെങ്കില്‍ വലിയ മാറ്റമൊന്നും കൂടാത്ത ശമ്പളം തന്നെയായിരിക്കും ഇനിയും ലഭിക്കുക. അതായത് ആദ്യമായി ജോലി ലഭിക്കുന്ന സ്ഥാപനത്തില്‍ ശമ്പളം കുറവാണെങ്കില്‍ ജീവിത കാലം മുഴുവന്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്.

ഇക്കാര്യം കൊണ്ട് ന്യൂയോര്‍ക് സിറ്റി കൗണ്‍സില്‍ ഇനി മുതല്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ എത്രയാണ് ഇപ്പോള്‍ നിങ്ങളുടെ ശമ്പളം എന്ന ചോദ്യം ചോദിക്കാന്‍ പാടില്ലെന്ന തീരുമാനം എടുത്തത്. അവസാനം ജോലി ചെയ്ത സ്ഥാപനത്തില്‍ എത്ര രൂപയാണ് നിങ്ങളുടെ ശമ്പളം എന്ന ചോദ്യം ചോദിക്കരുതെന്നാണ് സ്ഥാപന ഉടമകളോട് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ തീരുമാനം.

ഈ ചോദ്യം ബുദ്ധിമുട്ടിലാക്കുന്നത് സ്ത്രീകളെയും കറുത്ത വര്‍ഗക്കാരെയും ന്യൂനപക്ഷങ്ങളെയുമാണ് കൂടുതലും. ഒരിക്കല്‍ കുറഞ്ഞ ശമ്പളം വാങ്ങിയാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ ആ നിലവാരത്തില്‍ തന്നെ ശമ്പളം വാങ്ങേണ്ടി വരുന്നു. ഇപ്പോഴത്തെ തീരുമാനം 3.8 മില്യണ്‍ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും. ഒരിക്കല്‍ കുറഞ്ഞ ശമ്പളം വാങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ അസമത്വമായ രീതിയിലാണ് ഇപ്പോള്‍ കാണുന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി അഡ്വക്കേറ്റ് ലെറ്റിഷ്യ ജെയിംസ് പറഞ്ഞു.