ദേശീയ ഗാനത്തിനിടയില്‍ ട്രംപിനൊരു തട്ടുകൊടുത്ത് ഭാര്യ മെലാനിയ; കുടിയേറ്റക്കാരിക്ക് അറിയാം, പക്ഷേ പ്രസിഡന്റിന് അറിയില്ലെന്ന് സോഷ്യല്‍ മീഡിയ 

April 18, 2017, 11:33 am
ദേശീയ ഗാനത്തിനിടയില്‍ ട്രംപിനൊരു തട്ടുകൊടുത്ത് ഭാര്യ മെലാനിയ; കുടിയേറ്റക്കാരിക്ക് അറിയാം, പക്ഷേ പ്രസിഡന്റിന് അറിയില്ലെന്ന് സോഷ്യല്‍ മീഡിയ 
World

വാഷിംഗ്ടണ്‍: വീണ്ടുംപരുങ്ങലുണ്ടാക്കുന്ന ഒരു അവസ്ഥയില്‍ പെട്ടുപോയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. അമേരിക്കന്‍ ദേശീയഗാനാം ആലപിക്കുന്നതിനിടയിലുള്ള ഒരു വീഡിയോ ആണ് അമേരിക്കയുടെ പ്രഥമ കുടുംബത്തെ വീണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചക്ക് കാരണക്കാരാക്കിയത്. ദേശീയ ഗാനത്തിന് ഇടയില്‍ ട്രംപിനൊരു തട്ടുകൊടുക്കുന്ന മെലാനിയ ട്രംപിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആദ്യം എന്തിനാണ് ആ തട്ടെന്ന് പലരും ചോദിച്ചെങ്കിലും പിന്നീട് കാര്യം ഏവര്‍ക്കും വ്യക്തമായതോടെ ട്രംപിന് പരിഹാസം കുമിഞ്ഞുകൂടി.

വൈറ്റ് ഹൗസില്‍ പരമ്പരാഗത ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് സംഭവം. യുഎസ് ദേശീയ ഗാനം മുഴങ്ങിയതോടെ സ്ലൊവേനിയക്കാരിയായ മെലാനിയയും മകന്‍ ബാരണും പരമ്പരാഗത രീതിയില്‍ ബഹുമാനം പ്രകടിപ്പിക്കുന്നതിന് ഹൃദയത്തോട് വലതു കൈയ് ചേര്‍ത്തു. എന്നാല്‍ ട്രംപ് ഇത് മറന്നുപോയതുകൊണ്ട് ഓര്‍മ്മിപ്പിക്കാനാണ് മെലാനിയ കൈകൊണ്ട് ഒരു തട്ടുകൊടുത്തത്. പെട്ടെന്ന് തന്നെ കാര്യം മനസിലായ പ്രസിഡന്റ് വലതു കൈയ് നെഞ്ചോട് ചേര്‍ത്തു.

വീഡിയോ കാണാം

കുടിയേറ്റക്കാരിയായ പ്രഥമ വനിതയ്ക്ക് അമേരിക്കയിലെ രീതികള്‍ അറിയാമെന്നും ട്രംപിന് അതുപോലും അറിയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങുമായി. അഭിപ്രായവും വിമര്‍ശനവുമായി ട്വിറ്റേറികള്‍ മല്‍സരിച്ചു.