സെല്‍ഫി ഭ്രാന്ത് അത്യുന്നതങ്ങളില്‍; ഉയരത്തില്‍ ഒന്നാമനായ പാലത്തില്‍ നിന്നും പിടിവിട്ട് താഴോട്ട്; ഒടുവില്‍ യുവതിയുടെ അത്ഭുത രക്ഷപ്പെടല്‍

April 7, 2017, 11:14 am
സെല്‍ഫി ഭ്രാന്ത് അത്യുന്നതങ്ങളില്‍; ഉയരത്തില്‍ ഒന്നാമനായ പാലത്തില്‍ നിന്നും പിടിവിട്ട് താഴോട്ട്; ഒടുവില്‍ യുവതിയുടെ അത്ഭുത രക്ഷപ്പെടല്‍
World

സെല്‍ഫിയെടുക്കാന്‍ എന്ത് സാഹസത്തിനും തയ്യാറാണ് യുവതലമുറ. സെല്‍ഫി ഭ്രാന്ത് തലയ്ക്ക് പിടിച്ച് സ്മാര്‍ട്ട്‌ഫോണുമായി ഇറങ്ങി പുറപ്പെട്ട് ജീവനറ്റവരായി മാറിയവര്‍ ഒട്ടേറെ. സെല്‍ഫി മരണങ്ങള്‍ ഒട്ടനവധി കേള്‍ക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും ആരും പാഠം പഠിക്കുന്നില്ല.

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പാലത്തില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ 60 അടി താഴ്ച്ചയിലേക്ക് യുവതി വീണതാണ് ഏറ്റവും പുതിയ വാര്‍ത്ത. വീഴ്ച്ച പാലത്തിന് കീഴെയുള്ള ഇടുങ്ങിയ നടപ്പാതയിലേക്ക് ആയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോര്‍ണിയയിലെ ഫോറസ്റ്റ്ഹില്‍ പാലത്തിലെ നിയന്ത്രിത മേഖലയില്‍ നിന്നും സെല്‍ഫിയെടുക്കാനായിരുന്നു യുവതിയുടെ ശ്രമെന്ന് പൊലീസ് പറയുന്നു. അപകടത്തില്‍പ്പെട്ട യുവതിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടില്ല.

വീഴ്ച്ചയില്‍ അവളുടെ ബോധം പോയി. കയ്യില്‍ ആഴത്തില്‍ മുറിവേറ്റു. എല്ലുകള്‍ ഒടിഞ്ഞു. ശസ്ത്രക്രിയ വേണ്ടി വരും.
പോള്‍ ഗൊഞ്ചാറുക്ക്, യുവതിയുടെ സുഹൃത്ത്

യുവതിയുടെ സെല്‍ഫി വീഴ്ച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി കാലിഫോര്‍ണിയ പൊലീസ് ഫെയ്്‌സ്ബുക്കില്‍ രംഗത്തെത്തി. സെല്‍ഫിയേക്കാള്‍ വലുതല്ല സ്വന്തം ജീവനെന്ന് കുറിച്ചാണ് പൊലീസിന്റെ പോസ്റ്റ്. കാലിഫോര്‍ണിയയിലെ ഏറ്റവും ഉയരം കൂടിയ പാലമാണ് ഫോറസ്റ്റ് ബ്രിഡ്ജ്. പാലം സ്ഥിതി ചെയ്യുന്നത് 730 അടി ഉയരത്തില്‍.

പാലത്തിന് താഴെയുള്ള നടപ്പാതയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ രക്ഷപ്പെട്ട യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ നിയമം ലംഘിച്ച് നടപ്പാതയിലൂടെ നടന്നിരുവെന്നും അധികൃതര്‍ പറയുന്നു.