പ്രേക്ഷക ഹൃദയത്തിലേക്ക് യാത്രതിരിച്ച് ജ്യോതികയും കൂട്ടരും 

Photo Story |

‘മഗളിര്‍ മട്ടും’ എന്ന നായികാകേന്ദ്രീകൃത ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് ജ്യോതിക. കുട്രം കടിതല്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ബ്രഹ്മയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രാജ്യാന്തര പ്രശസ്തി നേടിയ ഡോക്യുമെന്ററി ഫിലിംമേക്കറുടെ റോളിലാണ് ചിത്രത്തില്‍ ജ്യോതിക എത്തുന്നത്. നാല് സ്ത്രീ കഥാപാത്രങ്ങള്‍ നടത്തുന്ന യാത്രയിലൂടെയാണ് സിനിമ മുന്നേറുന്നത്. ഉര്‍വശി, ഭാനുപ്രിയ ശരണ്യാ പൊന്‍വണ്ണന്‍ എന്നിവരാണ് ഇവര്‍.