മഞ്ജുവിന്റെ ആമിഭാവം 

Photo Story |

കമലാസുരയ്യയുടെ ജീവിതം അഭ്രപാളിയിലെത്തുന്ന കമലിന്റെ ‘ആമി’യുടെ ചിത്രീകരണം ആരംഭിച്ചു. മാധവിക്കുട്ടിയുടെ രചനാലോകത്തിലൂടെ സാഹിത്യപ്രേമികള്‍ക്ക് ചിരപരിചിതമായ പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നായിരുന്നു ആദ്യദിന ചിത്രീകരണം. മഞ്ജു വാര്യരാണ് കമല സുരയ്യയെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പൃഥിരാജ്, നിരഞ്ജന, മുരളി ഗോപി, കെപിഎസി ലളിത എന്നിവര്‍ അഭിനയിക്കുന്നു.

ചിത്രം കടപ്പാട്.. വിഷ്ണു കണ്ടംപുള്ളി