ലോക ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ മത്സരം ചിത്രങ്ങളിലൂടെ 

Photo Story |

ലോക ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ മത്സരത്തില്‍ തായ്‌ലാന്‍ഡുകാരി ജിറത്ചയ സിറിമോങ്കൊല്‍നേവിന് കിരീടം. 24 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഈ 25 വയസ്സുകാരി കിരീടം അണിഞ്ഞത്. ബ്രസീല്‍, വെനിസുല എന്നിവിടങ്ങളിലെ മത്സരാര്‍ത്ഥികളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയത്. ലോകത്തെ എല്ലാ ട്രാന്‍സ്‌ജെന്‍ഡറിനെയും ഒത്തൊരുമിക്കാനും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളും സമൂഹത്തിന്റെ ഭാഗമാണെന്ന് അറിയിക്കാനുമാണ് 12 വര്‍ഷം മുന്‍പ് സൗന്ദര്യ മത്സരം ആരംഭിച്ചത്.